ബ്രിട്ടനില്‍ ഒക്​ടോബര്‍ 14 വരെ പാര്‍ലമെന്റ് സമ്മേളിക്കില്ല;എലിസബത്ത് രാജ്ഞി അനുമതി നൽകി 


AUGUST 29, 2019, 1:45 AM IST

ല​ണ്ട​ന്‍: യൂ​റോ​പ്യ​ന്‍ യൂണി​യ​നി​ല്‍ നി​ന്ന്​ ക​രാ​റി​ല്ലാ​തെ പി​ന്‍​വാ​ങ്ങു​ന്ന ന​ട​പ​ടി എ​ളു​പ്പ​മാ​ക്കാ​ന്‍ ഒ​ക്​​ടോ​ബ​ര്‍ 14 വ​രെ ബ്രിട്ടീഷ് പാ​ര്‍​ലമെന്റ് സമ്മേളിക്കരുതെന്ന പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ണ്‍​സ​​ന്റെ ആവശ്യം എ​ലി​സ​ബ​ത്ത്​ രാ​ജ്ഞി അംഗീകരിച്ചു. ഇതോടെ ബ്രിട്ടനിൽ ഒരുമാസത്തോളം പാര്‍ലമെന്റ് നടപടികള്‍ ഉണ്ടാകില്ല.

ഒ​ക്​​ടോ​ബ​ര്‍ 31ന​കം ബ്രെ​ക്​​സി​റ്റ്​ ന​ട​പ്പാ​ക്കാ​നാ​ണ്​ ബോ​റി​സ്​ ജോ​ണ്‍​സ​ണ്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ബോ​റി​സ്​ മു​ന്നോ​ട്ടു​വയ്ക്കു​ന്ന ബ്രെ​ക്​​സി​റ്റ്​ ന​യ​ങ്ങ​ള്‍​ക്ക്​​ എം പി​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ എ​തി​ര്‍​പ്പു​ണ്ടാ​യാ​ല്‍ നി​ശ്ചി​ത തീ​യ​തി​ക്ക​കം ബ്രെ​ക്​​സി​റ്റ്​ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യാ​തെ​വ​രും. ഇ​തൊ​ഴി​വാ​ക്കാ​നാ​ണ്​ അദ്ദേഹത്തി​ന്റെ  ക​രു​നീ​ക്കം. ക​രാ​റി​ല്ലാ ബ്രെ​ക്​​സി​റ്റി​നാ​ണ്​ ബോ​റി​സ്​ മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന​ത്. അ​ത്ത​ര​മൊ​രു ന​ട​പ​ടി ബ്രി​ട്ട​നെ സം​ബ​ന്ധി​ച്ച്‌​ ആ​ത്മ​ഹ​ത്യാ​പ​ര​മാകുമെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ​വാ​ദം.

സെ​പ്​​റ്റം​ബ​ര്‍ ഒൻപതു മു​ത​ലാ​ണ്​ പാ​ര്‍​ലമെന്റ് സ​മ്മേ​ളി​ക്കാന്‍ തീരുമാനിച്ചിരുന്നത്​. ഒ​ക്​​ടോ​ബ​ര്‍ 14ന്​ ​രാ​ജ്ഞി​യു​ടെ പ്ര​സം​ഗ​ത്തോ​ടെ പാ​ര്‍​ല​മെന്റിന്റെ ര​ണ്ടാ​മ​ത്തെ സെ​ഷ​നു തു​ട​ക്കമാകും.

ബോ​റി​സി​ന്റെ നിര്‍ദേശം ഭ​ര​ണ​ഘ​ടനാലം​ഘ​ന​മാ​ണെ​ന്ന്​ ജ​ന​സ​ഭ സ്​​പീ​ക്ക​ര്‍ ജോ​ണ്‍ ബെ​ര്‍​കോ പ്ര​തി​ക​രി​ച്ചു. ജ​നാ​ധി​പ​ത്യ ന​ട​പ​ടി​ക​ള്‍​ക്കും പാ​ര്‍​ല​മെന്റ് അം​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​മെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ പ​​ങ്കെ​ടു​ക്കാ​നു​ള്ള എം പി​മാ​രു​ടെ അ​വ​കാ​ശം ഹ​നി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നീ​ക്കം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തീ​രു​മാ​നം വീ​ണ്ടു​വി​ചാ​ര​മി​ല്ലാ​തെ​യാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ജെ​റ​മി കോ​ര്‍​ബി​ന്‍ വി​മ​ര്‍​ശി​ച്ചു.

ബോ​റി​സി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജോ​ണ്‍ മേ​ജ​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.

ബ്രി​ട്ട​ന്റെ ജ​നാ​ധി​പ​ത്യം ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ത്തെ നേ​രി​ടാ​ന്‍ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണ​മെ​ന്ന്​ സ്​​കോ​ട്​​ല​ന്‍​ഡ്​​ ഫ​സ്​​റ്റ്​ മി​നി​സ്​​റ്റ​ര്‍ നി​കോ​ള സ്​​റ്റ​ര്‍​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Other News