വനിതാ അംഗങ്ങൾക്ക് നേരെ പ്രസിഡന്റ് ട്രമ്പ് വംശീയ അക്രമണം നടത്തിയെന്ന് ആരോപണം


JULY 15, 2019, 5:10 PM IST

വാഷിങ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയിലെ വനിതാ കോൺഗ്രസ് അംഗങ്ങളെ പരാമർശിച്ച്  പ്രസിഡന്റ് ട്രമ്പ് എഴുതിയ ട്വീറ്റ് വിവാദമുയർത്തി. പ്രസിഡന്റ് ട്രമ്പ് നടത്തിയത് കറകളഞ്ഞ വംശീയാക്രമണമാണെന്ന് വിമർശകർ പറയുന്നു. ഡെമോക്രാറ്റ് പാർട്ടിയിലെ ചില വനിതാ അംഗങ്ങൾ വരുന്നത് ഒരു ഗതിയുമില്ലാത്ത ദുരിതരാജ്യങ്ങളിൽ നിന്നാണ് എന്നായിരുന്നു ട്വീറ്റ്.

ഡെമോക്രാറ്റ് പാർട്ടിയിലെ വനിതാഅംഗങ്ങൾ പലരും അഭയാർത്ഥികളായി യു.എസിലെത്തിയവരാണ്. ഇതിൽ റാഷിദ ത്‌ലൈബ്,അയന പ്രസ്ലി,ഇൽഹാൻ ഒമർ എന്നിവർ 12ാമത്തെ വയസിലാണ് അഭയാർത്ഥികളായി രാജ്യത്തെത്തുന്നത്. അലക്‌സാണ്ട്രിയ ഒക്കാഷ്യോ കോർട്ടസ് ജനിച്ചത് യു.എസിലാണെങ്കിലും മതാപിതാക്കൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇവരെ ലക്ഷ്യമിട്ടാണ് ട്രമ്പ് വംശീയത പ്രകടമാക്കുന്ന പ്രസ്താവന നടത്തിയത് എന്നാണ് വിമർശകർ പറയുന്നത്.

പ്രസിഡന്റ് ട്രമ്പിന്റെ പ്രവൃത്തി ഒരുതരത്തിലും അംഗീകരിക്കാനാവാത്തതാണെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞു.എന്നാൽ റിപ്പബ്ലിക്കൻ അംഗങ്ങൾ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കൂട്ടാക്കിയില്ല.

Other News