ഇന്ത്യയുടെ മരുമകന്‍ ഋഷി സുനാക് ബ്രിട്ടനില്‍ ധനമന്ത്രി


FEBRUARY 14, 2020, 12:51 AM IST

ലണ്ടന്‍: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മരുമകനും ഇന്ത്യന്‍ വംശജനുമായ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനമന്ത്രി. പാകിസ്താന്‍ വംശജനായ സാജിദ് ജാവിദ് രാജിവെച്ച ഒഴിവിലാണ് നിയമനം. ബ്രിട്ടന്റെ ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍ ആയിട്ടാണ് നിയമനം. ബ്രിട്ടീഷ് ധനമന്ത്രിക്ക് തുല്യമായ പദവിയാണിത്. മന്ത്രിസഭ പുനസഘടനയില്‍ പ്രധാമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്കു സുപ്രധാന ചുമതല നല്‍കിയത്. നിലവില്‍ ട്രഷറി ചീഫ് സെക്രട്ടറിയാണ് 39കാരനായ ഋഷി.

ആഭ്യന്തര സെക്രട്ടറിയായ പ്രീതി പട്ടേലിനുശേഷം ഉന്നത പദവിയിലെത്തുന്ന ഇന്ത്യന്‍ വംശജനാണ് ഋഷി. യോര്‍ക്ക്‌ഷെയറിലെ റിച്ച്മണ്ടില്‍നിന്നുള്ള എം.പിയാണ് ഋഷി. നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് ഋഷി വിവാഹം ചെയ്തിരിക്കുന്നത്. 2015ലാണ് ആദ്യമായി പാര്‍ലമെന്റിലെത്തുന്നത്. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ പദവിയിലെത്തുന്നതോടെ പ്രധാനമന്ത്രിയുടെ ഓഫിസിനു അടുത്തുള്ള ഓഫിസിലേക്കു ഋഷി മാറും. 

വ്യാഴാഴ്ചയാണ് സാജിദ് ജാവിദ് രാജിവെച്ചത്. അടുത്ത മാസം സര്‍ക്കാറിന്റെ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കാനിരിക്കെയായിരുന്നു രാജി.

Other News