ഉ​പ​രോ​ധം പി​ന്‍​വ​ലി​ക്കാ​തെ ച​ര്‍​ച്ച​യി​ല്ലെ​ന്ന്​ ട്രം​പി​നോ​ട്​ റൂ​ഹാ​നി


AUGUST 28, 2019, 1:10 AM IST

ടെ​ഹ്​​റാ​ന്‍: ഉ​പ​രോ​ധം പി​ന്‍​വ​ലി​ക്കാ​തെ യു എ​സു​മാ​യി ച​ര്‍​ച്ച​ക്കി​ല്ലെ​ന്ന്​ ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍​റ്​ ഹ​സ​ന്‍ റൂ​ഹാ​നി. 2015ലെ ​ആ​ണ​വ​ക​രാ​ര്‍ സം​ബ​ന്ധി​ച്ച്‌​ ഇ​റാ​നു​മാ​യു​ള്ള പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ന്‍ ആ​ഴ്​​ച​ക​ള്‍​ക്ക​കം റൂ​ഹാ​നി​യു​മാ​യി ച​ര്‍​ച്ച​ക്ക്​ ത​യാ​റാ​ണെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം യു എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ അ​റി​യി​ച്ചി​രു​ന്നു. ഇ​റാ​നെ​തി​രാ​യ ഉ​പ​രോ​ധ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്​ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തിന്റെ  ആ​ദ്യ​പ​ടി​യെ​ന്നാണ്  ​ട്രം​പി​ന്​ റൂ​ഹാ​നി​യു​ടെ മ​റു​പ​ടി.

തങ്ങൾ  ആ​റ്റം​ബോം​ബ്​ നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. പ​ര​മ്പ​രാ​ഗ​ത ആ​യു​ധ​ങ്ങ​ളാ​ണ്​ ഇ​റാ​നി​യ​ന്‍ സൈ​നി​ക​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്രി​യാ​ത്​​മ​ക തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കേ​ണ്ട​ത്​ യു എ​സാ​ണെ​ന്നും ഇ​റാ​നെ​തി​രെ നി​യ​മ​വി​രു​ദ്ധ​മാ​യി ചു​മ​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക​യാ​ണ്​ അ​തി​​നു​ള്ള വ​ഴി​യെ​ന്നും റൂ​ഹാ​നി ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ണ​വ​ക​രാ​റി​ല്‍​നി​ന്ന്​ പി​ന്മാ​റി​യ യു എ​സ്​ ഉ​പ​രോ​ധ​ങ്ങ​ള്‍ പു​നഃ​സ്​​ഥാ​പി​ച്ച​തോ​ടെ​  ഇ​റാ​ന്റെ  സാ​മ്പ​ത്തി​ക വ്യ​വ​സ്​​ഥ അ​വ​താ​ള​ത്തി​ലാ​യിരുന്നു.

Other News