റഷ്യന്‍ വിമാനം തകര്‍ന്ന് യാത്രക്കാരായ 6 പേരും മരിച്ചു


SEPTEMBER 24, 2021, 7:41 AM IST

മോസ്‌കോ: ഖബറോവക്‌സ് മേഖലയില്‍ തകര്‍ന്നുവീണ എന്‍26 റഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. ആറു പേരുമായി സഞ്ചരിച്ചിരുന്ന വിമാനം ബുധനാഴ്ച റഡാറില്‍നിന്നു കാണാതാവുകയായിരുന്നു.

ഖബറോവക്‌സിലെ സ്‌കൈ റിസോര്‍ട്ടിനു സമീപത്താണു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം തകര്‍ന്നു വീണ സ്ഥലത്തുനിന്ന് ആറു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്.

Other News