ചൈനയിലെ ഇന്നര്‍ മംഗോളിയ മേഖലയില്‍ നിന്ന് രണ്ടാമത്തെ പ്ലേഗ് മരണം റിപ്പോര്‍ട്ട് ചെയ്തു


AUGUST 9, 2020, 8:46 AM IST

വടക്കന്‍ ചൈനയില്‍ ഒരാള്‍ പ്ലേഗ് ബാധിച്ച് മരിച്ചു. ഈ ആഴ്ച രാജ്യത്തെ ഇന്നര്‍ മംഗോളിയ മേഖലയിലെ രണ്ടാമത്തെ മരണമാണിത്. ബ്യൂബോണിക് പ്ലേഗ് ബാധിച്ച് ഒന്നിലധികം അവയവങ്ങള്‍ക്കുണ്ടായ തകരാറാണ് വെള്ളിയാഴ്ച യുവതിയുടെ മരണകാരണമെന്ന്  ബയന്നാവര്‍ സിറ്റി ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

ആ യുവതി താമസിച്ചിരുന്ന പ്രദേശം അടച്ചുപൂട്ടിയിട്ടുണ്ട്, കൂടാതെ അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ഏഴുപേരെ മെഡിക്കല്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. എല്ലാവര്‍ക്കും പ്ലേഗ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണ്. രോഗലക്ഷണങ്ങളൊന്നും കാണിക്കുകയും ചെയ്തിട്ടില്ല.

നാല് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വ്യക്തിയുടെ മരണകാരണം പ്ലേഗാണെന്ന് മെഡിക്കല്‍ അധികൃതര്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചതായി ബോട്ടോ സിറ്റി ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.

ചൈന വലിയ തോതില്‍ പ്ലേഗ് നിര്‍മാര്‍ജനം നടത്തിയിട്ടുണ്ട്, പക്ഷേ ഇടയ്ക്കിടെയുള്ള കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അവസാനമായി  2009 ല്‍ ടിബറ്റന്‍ പീഠഭൂമിയിലെ കിംഗായ് പ്രവിശ്യയിലെ സിക്കേതന്‍ പട്ടണത്തിലാണ് പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍  നിരവധി പേര്‍ മരിച്ചു.

തുര്‍ക്ക്‌മെനിസ്ഥാനില്‍ ഫ്‌ലൂ കേസ് വര്‍ധന അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടന

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ന്യുമോണിയ കേസുകളില്‍ ലോകാരോഗ്യ സംഘടന  ആശങ്ക പ്രകടിപ്പിച്ചു. കൊറോണ വൈറസ് രഹിത തുര്‍ക്ക്‌മെനിസ്ഥാനില്‍ സ്വതന്ത്ര സാമ്പിള്‍ പരിശോധനകള്‍ നടത്താന്‍  അനുമതി നേടിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)  പറഞ്ഞു.

Other News