ചൈനയ്‌ക്കെതിരെ പ്രത്യേക പ്രസിഡന്‍ഷ്യല്‍ അധികാരം; നിലപാടില്‍ നിന്നും ട്രംപ് പിന്നോട്ട്


AUGUST 26, 2019, 2:26 AM IST

വാഷിംഗ്‌ടൺ:ചൈനയ്‌ക്കെതിരെ പ്രത്യേക പ്രസിഡന്‍ഷ്യല്‍ അധികാരം പ്രയോഗിക്കുമെന്ന നിലപാടില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്നോട്ട്. 

ചൈനയുമായി ചര്‍ച്ചകള്‍ തുടരുകയാണ്.ധാരണയിലെത്താന്‍ ചൈനയാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും ജി-7 ഉച്ചകോടിക്കിടെ ട്രംപ് പറഞ്ഞു.

നേരത്തെ ചൈനയെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുന്ന തരത്തില്‍ വ്യാപാരയുദ്ധം വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ വ്യാപാരയുദ്ധം മുറുകുന്നത് ആഗോളസാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടുമെന്ന് ജി-7 അംഗങ്ങള്‍ ആശങ്കപ്രകടിപ്പിച്ചു.

ഉച്ചകോടിയുടെ രണ്ടാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും ട്രംപ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Other News