സ്‌കൂളില്‍ സെക്യൂരിക്കാരന്റെ കത്തി ആക്രമണം; വിദ്യാര്‍ത്ഥികള്‍ അടക്കം 39 പേര്‍ക്ക് പരിക്കേറ്റു


JUNE 4, 2020, 2:09 PM IST

ഗുവാങ്സി ഷുവാങ് (ചൈന): തെക്കന്‍ ചൈനീസ് നഗരത്തിലെ ഒരു പ്രൈമറി സ്‌കൂളിനുള്ളില്‍ വ്യാഴാഴ്ച രാവിലെ കുട്ടികളടക്കം 39 പേരെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുത്തി പരിക്കേല്‍പ്പിച്ചു.

തെക്കന്‍ ചൈനയിലെ ഗുവാങ്സി ഷുവാങ് സ്വയംഭരണ പ്രദേശത്തെ വാങ്ഫു പട്ടണത്തിലെ വാങ്ഫു കണ്‍ട്രി സെന്റര്‍ പ്രൈമറി സ്‌കൂളില്‍ രാവിലെ 8:30 ഓടെയാണ് സംഭവം. കുട്ടികള്‍ കൂടിനില്‍ക്കുന്ന സ്ഥലത്തേക്കുവന്ന സെക്യൂരിറ്റി ഗാര്‍ഡ് അവരെ ആക്രമിക്കുകയായിരുന്നു.

അക്രമി 50 കാരനായ സെക്യൂരിറ്റി ഗാര്‍ഡ് ലി സിയാവോമിന്‍ ആണെന്ന് തിരിച്ചറിഞ്ഞു, മൂര്‍ച്ചയുള്ള ആയുധവുമായി ഓടിച്ചെന്ന് കണ്ണില്‍ കണ്ടവരെയെല്ലാം കുത്തുകയും വെട്ടുകയും ചെയ്യുകയായിരുന്നു. ആക്രമണത്തില്‍  രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ ഐഡന്റിറ്റി ഉടന്‍ വെളിപ്പെടുത്തിയിട്ടില്ല.

സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരിക്കേറ്റതായി സംസ്ഥാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറ്റകൃത്യത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ലി അറസ്റ്റിലായി.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് എത്തിക്കുന്നതിനായി കുറഞ്ഞത് എട്ട് ആംബുലന്‍സുകളെങ്കിലും സ്‌കൂളിലേക്ക് അയച്ചതായി പ്രാദേശിക അധികൃതര്‍  മാധ്യമങ്ങളോട് പറഞ്ഞു.

ആരുടെയും ജീവന്‍ അപകടാവസ്ഥയില്‍ എല്ലെന്ന്  പ്രാദേശിക അധികൃതര്‍ പറഞ്ഞു.

മുമ്പും പലതവണ ചൈനയില്‍ സമാനമായ കത്തി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അസംതൃപ്തരായ ജോലിക്കാരോ മാനസിക അസ്വസ്ഥതയോ ഉള്ളവരാണ് അക്രമകാരികള്‍ എന്ന് പറയപ്പെടുന്നു.

2019 ജനുവരിയില്‍ ബീജിംഗിലെ ഒരു പ്രൈമറി സ്‌കൂളില്‍ സമാനമായ പ്രകോപനംഉണ്ടായ ഒരു സ്‌കൂള്‍ ജീവനക്കാരന്‍ 20 വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും അതില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

Other News