കാലിഫോര്‍ണിയ: സാന്‍ ഡീഗോ സൂ സഫാരി പാര്‍ക്കിലെ നിരവധി ഗോറില്ലകള്‍ കൊറോണ വൈറസിന് പോസിറ്റീവ് ആയി. അമേരിക്കയിലും ഒരുപക്ഷേ ലോകത്തും ഇത്തരം ആള്‍ക്കുരങ്ങുകളില്‍ ആദ്യമായാണ് കോവിഡ് ബാധയുണ്ടായതെന്ന് കരുതുന്നു.
പാര്‍ക്കില്‍ ഒരുമിച്ച് താമസിക്കുന്ന എട്ട് ഗോറില്ലകള്‍ക്ക് വൈറസ് ഉണ്ടെന്ന് വിശ്വസിക്കുന്നതായും നിരവധി പേര്‍ക്ക് ചുമയുണ്ടെന്നും പാര്‍ക്കിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലിസ പീറ്റേഴ്സണ് തിങ്കളാഴ്ച അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു,
പാര്‍ക്കിലെ വന്യജീവി സംരക്ഷണ സംഘത്തിലെ ഒരു അംഗത്തില്‍ നിന്നാണ് ഈ അണുബാധ ഉണ്ടായതെന്നാണ് തോന്നുന്നത്. അവര്‍ വൈറസിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ലക്ഷണങ്ങള്‍ ഇല്ലാത്തിനാല്‍ ഗോറില്ലകള്‍ക്ക് ചുറ്റും എല്ലായ്പ്പോഴും മാസ്ക് ധരിച്ച് നടക്കുകയും ചെയ്തിരുന്നു.
കൊറോണ വൈറസ് കേസുകള്‍ തടയുന്നതിനുള്ള കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ലോക്ക്ഡൗണ്‍ ശ്രമങ്ങളുടെ ഭാഗമായി ഡിസംബര്‍ 6 മുതല്‍ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല.
കഴിഞ്ഞയാഴ്ച രണ്ട് ഗോറില്ലകളെങ്കിലും ചുമ തുടങ്ങി, മൂന്നിലൊന്ന് രോഗലക്ഷണങ്ങള്‍ ഇവയില്‍ പ്രകടമാണ്.
മൂന്ന് ഗോറില്ലകളിലാണ് യുഎസ് അഗ്രികള്‍ച്ചര്‍ നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറീസ് പോസിറ്റീവ് പരിശോധനാ ഫലങ്ങള്‍ സ്ഥിരീകരിച്ചത്. ട്രൂപ്പിലെ എട്ടുഗൊറില്ലകളുടെയും മലം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
ചെറിയ ശ്വാസതടസവും ചുമയും മാറ്റിനിര്‍ത്തിയാല്‍ ഗോറില്ലകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പീറ്റേഴ്സണ് കൂട്ടിച്ചേര്‍ത്തു.
എട്ടുപേരെയും പ്രത്യേക സ്ഥലത്ത് ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. എല്ലാവരും ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുന്നുണ്ട്. പൂര്‍ണ്ണമായ രോഗമുക്തിനേടുമെന്നാണ് പ്രതീക്ഷ'
ഗോറില്ലകളുടെ ഡിഎന്‍എയുടെ 98 ശതമാനം വരെ മനുഷ്യരുടേതിന് തുല്യമാണ്. ചില മനുഷ്യേതര ആള്‍ക്കുരങ്ങുകളും കോവിഡ് -19 അണുബാധയ്ക്ക് ഇരയാകുന്നതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം 20 ദശലക്ഷം ആളുകളെ കൊന്നൊടുക്കുകയും 91 ദശലക്ഷം പേരെ ബാധിക്കുകയും ചെയ്ത ഈ രോഗം ഗോറില്ലകള്‍ക്ക് ഗുരുതരമായ എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാക്കുമോ എന്ന് ഇതുവരെ അറിവായിട്ടില്ല.
വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ടിന്റെ കണക്കനുസരിച്ച് സാന്‍ ഡീഗോ പാര്‍ക്കില്‍ ബാധിച്ച ഗോറില്ലകള്‍ പടിഞ്ഞാറന്‍ താഴ്ന്ന പ്രദേശത്തെ ഗോറില്ലകളാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇവയുടെ ജനസംഖ്യ 60 ശതമാനത്തിലധികം കുറഞ്ഞു.
മൃഗങ്ങള്‍ക്ക് കൂടുതല്‍ കഠിനമായ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാന്‍ മനുഷ്യരില്‍ കൊറോണ വൈറസ് ചികിത്സിക്കുന്ന വിദഗ്ധരുമായി മൃഗശാല അധികൃതര്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
അവയെ വേര്‍തിരിക്കുന്നത് മറ്റു ചെറിയ ഗ്രൂപ്പുകളില്‍ വസിക്കുന്ന ഗോറില്ലകള്‍ക്ക് ദോഷകരമാകുമെന്നതിനാല്‍ അവ ഒരുമിച്ച് തുടരും.
''ഇത് വന്യജീവികളാണ്, അവര്‍ക്ക് അവരുടേതായ ചൈതന്യമുണ്ട്, നമ്മേക്കാള്‍ വ്യത്യസ്തമായി സുഖപ്പെടുത്താന്‍ കഴിയും,'' മൃഗശാലയുടെ തലവന്‍ പീറ്റേഴ്സണ് പറഞ്ഞു.
പുതിയ പശ്ചാത്തലത്തില്‍ മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ജീവനക്കാര്‍ക്ക് മുഖാവരണങ്ങളും കണ്ണടകളും ഉള്‍പ്പെടെ സഫാരി പാര്‍ക്ക് തിങ്കളാഴ്ച കൂടുതല്‍ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തി.
കൊറോണ വൈറസ്് ഗോറില്ലകളെയും ബാധിക്കുമെന്ന സ്ഥിരീകരണം മനുഷ്യരുമായും മനുഷ്യ സാമഗ്രികളുമായും സമ്പര്‍ക്കം പുലര്‍ത്തുന്ന ജന്മനാടുകളിലെ വാസസ്ഥലങ്ങളില്‍ പാന്‍ഡെമിക് ഈ ജീവിവര്‍ഗങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.
ആഫ്രിക്കയിലെ വനങ്ങളിലെ ഗോറില്ലകളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ വികസിപ്പിക്കുന്നതിനായി സാന്‍ ഡീഗോ സൂ സഫാരി പാര്‍ക്ക് ആരോഗ്യ ഉദ്യോഗസ്ഥര്‍, സംരക്ഷകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുമായി ഈ വിവരങ്ങള്‍ പങ്കുവെക്കാന്‍ പദ്ധതിയിടുന്നു.