ഷഫീന യൂസഫലി:ഫോബ്‌സ് പട്ടികയിലെ ഏക ഇന്ത്യന്‍ വനിത


AUGUST 21, 2019, 11:21 PM IST

അബുദാബി:ഫോബ്‌സ് മാഗസിന്‍റെ  2018- ലെ പ്രചോദനാത്മക വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഷഫീന യൂസഫലി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകളുടെ പട്ടികയിലാണ് 'ടേബിള്‍സ്' ചെയര്‍പേഴ്‌സൺ ഷഫീന യൂസഫലി ഉള്‍പ്പെട്ടത്. പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ മകള്‍ ഷഫീന.

കമ്പനികള്‍ വിജയകരമായി സ്ഥാപിക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളായി വളര്‍ത്തുകയും ചെയ്‌ത  60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. 2010- ലാണ് ഷഫീന 'ടേബിള്‍സ്' സ്ഥാപിക്കുന്നത്.പിന്നീട് ഇന്ത്യയിലും യു എ ഇയിലും വിജയകരമായി ബിസിനസുകള്‍ ആരംഭിച്ചു. 

ഏഴുവര്‍ഷത്തിനിടെ മുപ്പതോളം ഫുഡ് ആന്‍ഡ് ബിവറേജ് സ്റ്റോറുകളാണ് ഷഫീന തുടങ്ങിയത്. ഹോസ്‌പിറ്റാലിറ്റി മേഖലയിലേക്കു കടന്നുവന്ന ഷഫീന പെപ്പർ മിൽ, ബ്ലൂംസ്ബറി, മിങ്സ് ചേംബർ എന്നീ ബ്രാൻഡുകളിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കി.

ആഡംബര ഫാഷനിൽ ആദ്യത്തെ ആഗോള ഓൺലൈൻ സ്ഥാപനത്തിന്റെ ഉടമ ഗിസ്‌ലാൻ ഗുവാനസ്, ഹാലി ബെറി, ഡിസൈനർ റീം അക്ര, ഹുദ കട്ടൻ തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പ്രമുഖർ.

Other News