ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിച്ചവരെ വെറുതെ വിടില്ലെന്ന് ഷെയ്ഖ് ഹസീന


OCTOBER 15, 2021, 11:06 PM IST

ധാക്ക: ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 

ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആക്രമണം നടത്തിവര്‍ക്കെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. 

ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ ചില ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 22 ജല്ലകളില്‍ അര്‍ധസൈനിക സേനയെ വിന്യസിച്ചു.

കാമിലയിലെ സംഭവങ്ങള്‍ സമഗ്രമായി അന്വേഷിക്കുമെന്നും ആരും രക്ഷപ്പെടില്ലെന്നും പറഞ്ഞ ഷെയ്ഖ് ഹസീന അവര്‍ ഏത് മതത്തില്‍ പെട്ടവരാണെന്നത് പ്രശ്നമല്ലെന്നും. അവരെ ശിക്ഷിക്കുമെന്നും അറിയിച്ചു. 

വലിയ ജനക്കൂട്ടം ദുര്‍ഗാപൂജാ പ്രതിഷ്ഠ തകര്‍ക്കുകയും കല്ലെറിയുകയും ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവന്നത്.

Other News