ജറുസലേമില്‍ വെടിവെയ്പ്; ഒരാള്‍ മരിച്ചു


NOVEMBER 22, 2021, 7:54 PM IST

ജറുസലേം: ജറുസലേമിലുണ്ടായ വെടിവെപ്പില്‍ ഒരു ഇസ്രായേലി സിവിലിയന്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ആക്രമിയെ സംഭവ സ്ഥലത്തു തന്നെ ഇസ്രായേല്‍ പൊലീസ് വെടിവെച്ചു കൊന്നു. 

എലിയാഹു ഡാവിഡ് കെയ് എന്ന 26കാരനാണ് ആക്രമിയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ ഇദ്ദേഹം വെസ്റ്റേണ്‍ വാളില്‍ ഗൈഡ് ആയി ജോലി ചെയ്യുകയായിരുന്നു. ആറു മാസത്തിനു ശേഷം ആദ്യമായാണ് ഫലസ്തീനിയന്‍ ആക്രമണത്തില്‍ ഒരു ഇസ്രായേലി സിവിലിയന്‍ കൊല്ലപ്പെടുന്നത്. 

ഫാദി അബു എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കിഴക്കന്‍ ജറുസലേമിലെ ഷുഅഫത് അഭയാര്‍ഥി ക്യാമ്പിലെ ഹമാസ് നേതാവാണ് ഇയാള്‍. ജറുസലേം ഓള്‍ഡ് സിറ്റിയില്‍ തോക്കുമായെത്തിയ ഇയാള്‍ മൂന്ന് ഇസ്രായേലികള്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

Other News