അമേരിക്ക അടക്കം  എട്ടുരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്നുമുതല്‍ സിംഗപ്പൂരില്‍ പ്രവേശിക്കാം


OCTOBER 19, 2021, 7:19 AM IST

സിംഗപ്പൂര്‍ : കോവിഡ് വ്യാപനത്തില്‍ ശമനമുണ്ടായതോടെ അമേരിക്കയടക്കം 8 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ സിംഗപ്പൂരില്‍ പ്രവേശനം അനുവദിക്കും.

യുഎസ്, ബ്രിട്ടന്‍, കാനഡ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനാനുമതി. ബ്രൂണേയ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സെപ്തംബറില്‍ യാത്രാനുമതി നല്കിയിരുന്നു.

പുതിയ നിര്‍ദ്ദേശമനുസരിച്ച് ഈ രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ സിംഗപ്പൂരില്‍ ക്വാറന്റൈന്‍ ആവശ്യമില്ല. രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം ജനങ്ങള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വരും മാസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്

Other News