ഒരു ബര്‍ഗര്‍ കഴിക്കാന്‍ കോടീശ്വരന്‍ ചെലവാക്കിയത് 2 ലക്ഷം രൂപ


DECEMBER 4, 2020, 10:30 PM IST

മോസ്‌കോ: ഒരു ബര്‍ഗര്‍ കഴിക്കണമെന്നു തോന്നിയാല്‍ അത് വാങ്ങി കഴിക്കണം. അതിനായി പരമാവധി എത്ര രൂപ വരെ മുടക്കാം. ഉത്തരങ്ങള്‍ പലവിധമായിരിക്കും. എന്നാലും ഏറിയാല്‍ 500 രൂപവരെ. അത്ര തന്നെ ആകില്ല.

എന്നാല്‍ ഒരു ബര്‍ഗര്‍ കഴിക്കാന്‍ വേണ്ടി റഷ്യിലെ ഒരു കോടീശ്വരന്‍ മുക്കിയത് രണ്ട് ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ്. മക് ഡൊണാള്‍ഡിന്റെ ഔട്ട്‌ലെറ്റിലേക്ക് ഹെലികോപ്ടര്‍ ബുക്ക് ചെയ്താണ് ഇയാള്‍ ഇഷ്ട ഭക്ഷണം കഴിക്കാന്‍ പോയത്.

33 കാരനായ വിക്ടര്‍ മാര്‍റ്റൈയോവും കാമുകിയും ക്രിമിയയില്‍ അവധിക്കാലം ആഘോഷിച്ചു വരികയായുരുന്നു. പ്രാദേശിക ഭക്ഷണം കഴിച്ച് മടുത്തതോടെയാണ് ജങ്ക് ഫുഡ് കഴിക്കണമെന്ന് ഇവര്‍ക്ക് തോന്നിയത്. 450 കിലോമീറ്റര്‍ അകലെ മക്‌ഡൊണാള്‍ഡിന്റെ ഔട്ട്ലെറ്റ് ഉണ്ടെന്ന് അറിഞ്ഞതോടെ വിക്ടര്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുകയായിരുന്നു.

2,000 പൗണ്ടാണ് ( ഏകദേശം 2 ലക്ഷം രൂപ ) വിക്ടര്‍ ഇതിനായി ചെലവഴിച്ചത്.ഷോപ്പിലെത്തിയ ഉടന്‍ തന്നെ ബര്‍ഗറുകള്‍, ഫ്രഞ്ച് ഫ്രൈസ്, മില്‍ക്ക് ഷേക് തുടങ്ങി 49 പൗണ്ടിന്റെ ( ഏകദേശം 4800 രൂപ ) ഭക്ഷണമാണ് വിക്ടര്‍ ഓര്‍ഡര്‍ ചെയ്തത്. ഹെലികോപ്ടറില്‍ തന്നെയാണ് തിരികെ ക്രിമിയയിലേക്ക് മടങ്ങിയത്. രസകരമായ മറ്റൊരുകാര്യമെന്തെന്നാല്‍ ശതകോടീശ്വരനായ വിക്ടര്‍ മോസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹെലികോപ്ടര്‍ വില്പന കമ്പനിയുടെ സി.ഇ.ഒ ആണെന്നുള്ളതാണ്.

Other News