ദക്ഷിണപൂര്‍വേഷ്യയിലെ ഏറ്റവും വലിയ കെട്ടിടം ശ്രീലങ്കയില്‍ തുറന്നു, നിര്‍മ്മാണ ചെലവ് വഹിച്ചത് ചൈന


SEPTEMBER 17, 2019, 4:00 PM IST

കൊളംബോ: ദക്ഷിണ പൂര്‍വ്വ ഏഷ്യയിലെ ഏറ്റവും ഉയരമുളള ടവര്‍ കൊളംബോയില്‍ തുറന്നു. ടവറിന്റെ നിര്‍മ്മാണത്തിന് ചെലവഴിച്ച 100 മില്ല്യണ്‍ ഡോളറിന്റെ 80 ശതമാനവും ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ ഭാഗമായി ചൈന നല്‍കിയതാണ്.

350 മീറ്റര്‍ ഉയരത്തില്‍ 17 നിലകളിലായി പണിതുയര്‍ത്തിയിരിക്കുന്ന, ലോട്ടസ് ടവര്‍ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തില്‍ ഹോട്ടല്‍, ടെലികമ്യൂണിക്കേഷന്‍ മ്യൂസിയം, ടിവി ടവര്‍, റെസ്‌റ്റോറന്റുകള്‍,ഓഡിറ്റോറിയം,മാള്‍ എന്നിവ പ്രവര്‍ത്തിക്കും.

നാഷണല്‍ ഇലക്ട്രോണിക്‌സ് ഇംപോര്‍ട്ട് ആന്റ് എക്‌സ്‌പോര്‍ട്ട് കോര്‍പറേഷനെ നിര്‍മ്മാണ കരാര്‍ ഏല്‍പിക്കുന്ന നടപടി ചൈനയും ശ്രീലങ്കയും 2012 ല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

നിര്‍മ്മാണം മുഴുവനായി പൂര്‍ത്തിയായിട്ടില്ലെങ്കിലും ടവര്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് തീരുമാനിക്കുകയായിരുന്നു.

Other News