അസ്ട്രസെനക്ക വാക്‌സിന്‍ വിവരങ്ങള്‍ തട്ടാന്‍ ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണം


NOVEMBER 28, 2020, 1:37 AM IST

ലണ്ടന്‍: ബ്രിട്ടണിലെ കോവിഡ് വാക്സിന്‍ നിര്‍മാണ കമ്പനിയായ അസ്ട്രാസെനെക്കയ്‌ക്കെതിരെ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണ ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേയ്സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

അസ്ട്രാസെനെക്കയിലെ രണ്ട് ജീവനക്കാര്‍ക്ക് ലിങ്ക്ഡ് ഇന്‍ പ്‌ലാറ്റ്ഫോമിലൂടെ വ്യാജ ജോലി വാഗ്ദാനം ചെയ്താണ് ആക്രമണ ശ്രമം. ജോലിയുടെ വിവരങ്ങളാണെന്ന് കാണിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രോഗ്രാം ജീവനക്കാര്‍ക്ക് അയച്ചു നല്‍കുകയും ചെയ്തു. ഇതിലൂടെ വിവിധ കംപ്യൂട്ടറുകളില്‍ സൈബര്‍ ആക്രമണം നടത്തി വാക്സിന്‍ വിവരങ്ങള്‍ തട്ടിയെടുക്കാനാണ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നതെന്നാണ് കരുതപ്പെടുന്നത്.

ഉത്തര കൊറിയന്‍ ഹാക്കര്‍മാരുടെ ശ്രമം വിജയിച്ചില്ല. എന്നാല്‍ ഈ സംഭവത്തിനോട് ജനീവയിലെ ലോകാരോഗ്യ സംഘടന പ്രതികരിക്കാന്‍ തയ്യാറായില്ല. സൈബര്‍ ആക്രമണത്തിന്റെ ശൈലിയും രീതിയും വിലയിരുത്തി ആക്രമണം നടത്തിയിരിക്കുന്നത് ഉത്തര കൊറിയന്‍ കമ്പനികളാണെന്ന് യു.എസ് സൈബര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Other News