സോഷ്യല്‍ മീഡിയ നിയമങ്ങള്‍ പാലിച്ചാല്‍ പാകിസ്താന്‍ വിടുമെന്ന് ടെക് ഭീമന്മാര്‍


NOVEMBER 20, 2020, 10:47 AM IST

കറാച്ചി: സോഷ്യല്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നടപ്പാക്കിയാല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ബുദ്ധിമുട്ടാക്കുമെന്ന് ടെക് ഭീമന്മാര്‍. പുതിയ നിയമങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടെക് ഭീമന്മാര്‍ ഭീഷണിയുമായി രംഗത്തെത്തിയത്. 

നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ഉള്ളടക്കം നീക്കം ചെയ്യല്‍, തടയല്‍, ഇലക്ട്രോണിക് കുറ്റകൃത്യങ്ങള്‍ തടയല്‍ തുടങ്ങിയ നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് കമ്പനികളെ ലക്ഷ്യംവെച്ചുള്ള പുതിയ നിയമത്തിന്റെ വ്യാപ്തിയെ കുറിച്ചും നിയമങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രക്രിയയെ കുറിച്ചും ഏഷ്യാ ഇന്റര്‍നെറ്റ് കോളിഷന്‍ മുന്നറിയിപ്പ് നല്കിയതായി പാകിസ്താന്‍ പത്രം ഡോണ്‍ മുന്നറിയിപ്പ് നല്കി. 

പുതിയ നിയമത്തിന് കീഴില്‍ ഡീക്രിപ്റ്റ് ചെയ്തതും വായിക്കാവുന്നതും മനസ്സിലാക്കാവുന്നതുമായ ഫോര്‍മാറ്റിലുള്ള ഏതെങ്കിലും വിവരങ്ങളോ ഡാറ്റയോ സോഷ്യല്‍ മീഡിയ കമ്പനികള്‍ നിയുക്ത അന്വേഷണ ഏജന്‍സിക്ക് നല്കു. ന്യായമായ സാങ്കേതിക പരിമിതികള്‍ക്ക് വിധേയമായി നല്‍കേണ്ട വിവരങ്ങളില്‍ വരിക്കാരുടെ വിവരങ്ങള്‍, ട്രാഫിക്ക് ഡാറ്റ, ഉള്ളടക്ക ഡാറ്റ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടും. 

സ്വകാര്യതയേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികളെ നിര്‍ബന്ധിതരാക്കാന#് അനുവദിച്ച് പി ടി എയുടെ അധികാരങ്ങള്‍ വികസിപ്പിക്കുന്ന ആശങ്കാജനകമാണെന്നാണ് കമ്പനികള്‍ പറയുന്നത്. 

Other News