ഐ എസ്‌ വീഡിയോ പ്രചരിപ്പിച്ച അക്കൗണ്ടുകൾ ടിക്‌ടോക്‌ പൂട്ടി


OCTOBER 23, 2019, 12:13 AM IST

ബെയ്‌ജിംഗ്: ഐ എസുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രചരിപ്പിച്ച അക്കൗണ്ടുകൾ ടിക്‌ടോക്‌ പൂട്ടി. തീവ്രവാദത്തിനെതിരായ നടപടിയുടെ ഭാഗമായാണ്‌ നീക്കമെന്ന്‌ കമ്പനി പറഞ്ഞു.

മൃതദേഹം വഹിച്ചുകൊണ്ട്‌  ഐ എസ്‌ തീവ്രവാദികൾ പരേഡ്‌ നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടുകളാണ്‌ നീക്കിയത്‌.

വീഡിയോ ദൃശ്യങ്ങൾ അധികമാളുകൾ കാണുന്നതിനുമുമ്പേ നീക്കിയെന്നും കമ്പനി അറിയിച്ചു. 24 അക്കൗണ്ടുകളിലാണ് ദൃശ്യം പ്രത്യക്ഷപ്പെട്ടത്‌.

ചൈനീസ്‌ കമ്പനിയായ ബൈറ്റ്‌ ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്‌ടോക്‌ കഴിഞ്ഞ വർഷം ലോകമെങ്ങുമായി 50 കോടിയിൽപരം ആളുകൾ ഉപയോഗിച്ചിട്ടുണ്ട്‌. ഏറ്റവും പ്രചാരമുള്ള സാമൂഹ്യ ആപ്പുകളിൽ ഒന്നാണിത്‌.

Other News