റോക്ക് ആന്‍ഡ് റോള്‍ രാജ്ഞി ടീന ടേണര്‍ അന്തരിച്ചു


MAY 25, 2023, 1:47 PM IST

സൂറിച്ച് : റോക്ക് ആന്‍ഡ് റോളിന്റെ പകരം വെക്കാനില്ലാത്ത പേരായ ഗായിക ടീന ടേണര്‍ അന്തരിച്ചു. 83 വയസായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിനടുത്തുള്ള കുസ്നാച്ചിലെ വീട്ടില്‍ ദീര്‍ഘനാളത്തെ അസുഖത്തെത്തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു അമേരിക്കന്‍ വംശജയായ ടീനയുടെ അന്ത്യം. 1950-കളില്‍, റോക്ക് ആന്‍ഡ് റോളിന്റെ ആദ്യ വര്‍ഷങ്ങളില്‍ ടീന തന്റെ കരിയര്‍ ആരംഭിക്കുകയും എം.ടി.വി. പ്രതിഭാസമായി മാറുകയും ചെയ്തു.

'ടീനയൊടൊപ്പം, ലോകത്തിന് ഒരു സംഗീത ഇതിഹാസത്തെയും ഒരു മാതൃകയെയും നഷ്ടപ്പെടുകയാണെന്ന് അവരുടെ കുടുംബം പറഞ്ഞു.

അവരുടെ പ്രശസ്തമായ 'വാട്ട്സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ്' വീഡിയോയില്‍ അവര്‍ പ്രണയത്തെ 'സെക്കന്‍ഡ് ഹാന്‍ഡ് ഇമോഷന്‍' എന്ന് വിളിച്ചു. 1980-കളിലെ ശൈലിയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ തെരുവുകളിലൂടെ സ്‌പൈക്കി ബ്ലണ്ട് മുടിയും, ക്രോപ്പ് ചെയ്ത ജീന്‍ ജാക്കറ്റ്, മിനി സ്‌കര്‍ട്ട്, സ്റ്റെലെറ്റോ ഹീല്‍സ് എന്നിവ ധരിച്ച് ടീന ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

1980-കളിലെ പോപ്പ് ലോകത്ത് ടീന മികച്ചുനിന്നു.

'ക്വീന്‍ ഓഫ് റോക്ക് ആന്‍ഡ് റോള്‍' എന്ന് വിളിപ്പേരുള്ള ടര്‍ണര്‍ 1980-കളില്‍ അവര്‍ കരസ്ഥമാക്കിയ എട്ട് ഗ്രാമി അവാര്‍ഡുകളില്‍ ആറെണ്ണവും നേടി.

Other News