അമേരിക്ക ​- ചൈന വ്യാപാര പോരാട്ടം : ചര്‍ച്ചക്ക്​ മുമ്പ് വിമര്‍ശനവുമായി ട്രംപ്​


JULY 31, 2019, 4:39 AM IST

ന്യൂയോര്‍ക്ക്​: യു എസ് ​- ചൈന വ്യാപാര പോരാട്ടം ശാശ്വതമായി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളുടെയും  പ്രതിനിധികൾ തമ്മില്‍ ചര്‍ച്ച തുടങ്ങുന്നതിന്​ തൊട്ടുമുമ്പ്  വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​. വ്യാപാര യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചൈന പാലിക്കുന്നില്ലെന്നാണ്​ ട്രംപിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ്​ ​അമേരിക്കന്‍ പ്രസിഡന്‍റ്​ വിമര്‍ശനമുന്നയിച്ചത്.

അമേരിക്കയുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങാമെന്ന്​ ചൈന സമ്മതിച്ചിരുന്നു. എന്നാല്‍, ഇതുവരെ അതിനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ഇതാണ്​ ചൈനയുടെ പ്രശ്​നം. അവര്‍അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പരിഗണിക്കുന്നില്ല.തങ്ങളുടെ സമ്പദ് ​വ്യവസ്ഥക്ക്​ അനുകൂലമായി കരാറുകളെ മാറ്റാനാണ്​ ചൈനയുടെ ശ്രമമെന്നും ട്രംപ്​ ട്വീറ്റു ചെയ്​തു.

അതേസമയം, അമേരിക്ക - ചൈന വ്യാപാര യുദ്ധം തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ക്ക്​ ഷാങ്​ഹായില്‍ തുടക്കമായി. ഇതാദ്യമായാണ്​ ഇത്തരം ചര്‍ച്ചക്ക്​ ഷാങ്​ഹായി വേദിയാകുന്നത്​.

Other News