ചരിത്രം തിരുത്തിക്കുറിച്ച ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിനുശേഷം ട്രമ്പിന്റെ ട്വിറ്റര്‍ നയതന്ത്രം


JULY 1, 2019, 7:47 PM IST

വാഷിങ്ടണ്‍: അപ്രതീക്ഷിത നീക്കങ്ങളിലൂടെ പ്രസിഡന്റ് ട്രമ്പ് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ഉത്തരകൊറിയയുമായി യുദ്ധത്തോളമെത്തിയ വാക്‌പോരിനുശേഷം ചരിത്രത്തിലാധ്യമായി ആജന്മ ശത്രുരാജ്യം സന്ദര്‍ശിച്ച പ്രസിഡന്റായിമാറിയിരിക്കയാണ് അദ്ദേഹം. എന്നുമാത്രമല്ല, കിമ്മിനെ കണ്ടതിനുശേഷം ശുഭസൂചകമായി അദ്ദേഹം ട്വീറ്റ് ചെയ്തു.

'ചെയര്‍മാന്‍ കിം ജോങ് ഉന്നുമായുള്ള ഉജ്ജ്വലമായ കൂടിക്കാഴ്ചയ്ക്കുശേഷം ദക്ഷിണകൊറിയയില്‍നിന്നു മടങ്ങുന്നു. ഉത്തരകൊറിയയുടെ മണ്ണില്‍ കാലുകുത്തി. എല്ലാവര്‍ക്കുമുള്ള സുപ്രധാന പ്രസ്താവനയാണത്. മഹത്തായ ബഹുമതിയും' ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മിനെ കണ്ടുമടങ്ങിയതിനുപിന്നാലെ ്. പ്രസിഡന്റ് ട്വീറ്റ് ചെയ്തു.

1950-53 കാലത്ത് നടന്ന കൊറിയന്‍ യുദ്ധത്തിലൂടെയാണ് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള വിഭജനം പൂര്‍ണമായത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൈനിക വിരുദ്ധ മേഖലയുണ്ട്. ഈ മേഖലയിലാണ് ട്രമ്പ് എത്തിയത്. ശേഷം അല്‍പ്പ ദൂരം ഉത്തര കൊറിയയിലേക്ക് നടന്നു. കിം ജോങ് ഉന്നിനെ കണ്ടു. ശേഷം ഇരു നേതാക്കളും തിരിച്ചു നടന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജീ ഇന്‍ അവിടെ കാത്തുനിന്നിരുന്നു. ശേഷം മൂന്ന് രാജ്യങ്ങളുടെ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച തുടങ്ങി. 


Other News