ന്യൂസിലാന്റില്‍ സുനാമി മുന്നറിയിപ്പ്


MARCH 5, 2021, 10:31 AM IST

വെല്ലിംഗ്ടണ്‍: റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ്. തീരദേശ മേഖലയില്‍ താമസിക്കുന്ന ആയിരങ്ങളെയാണ് സര്‍ക്കാര്‍ തീരദേശ മേഖലയില്‍ നിന്നും ഒഴിപ്പിക്കുന്നത്. തീരദേശ മേഖലയിലെ ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങണമെന്നും വീടുകളില്‍ തുടരരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. തിരമാലകള്‍ മുന്ന് മീറ്റര്‍വരെ ഉയരത്തില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്കുന്നത്. ജപ്പാന്‍, റഷ്യ, മെക്സിക്കോ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ തീരങ്ങളില്‍ ചെറിയ തിരമാലകള്‍ രൂപപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. കെര്‍മാഡക് ദ്വീപില്‍ രൂപപ്പെട്ട തീവ്രത കൂടിയ ഭൂചലനം മറ്റ് രണ്ട് ചെറിയ ഭൂചലനങ്ങള്‍ക്കും വഴിവെച്ചുവെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Other News