സഹോദരിക്കു പിന്നാലെ ബഗ്‌ദാദിയുടെ ഭാര്യമാരില്‍ ഒരാളും പിടിയിലെന്ന് തുർക്കി


NOVEMBER 7, 2019, 1:41 AM IST

അങ്കാര: സഹോദരി പിടിയിലായി ദിവസങ്ങള്‍ക്കിപ്പുറം കൊല്ലപ്പെട്ട ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളെയും പിടികൂടിയതായി തുര്‍ക്കി. തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് ഉർദുഗാനാണ് ഈ വിവരം പുറത്തുവിട്ടത്.

അങ്കാര സര്‍വകലാശലയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് വെളിപ്പെടുത്തൽ.

ഉർദുഗാൻ പറഞ്ഞത്:തുരങ്കത്തില്‍ വച്ച് ബഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്നാണ് അമേരിക്ക പറയുന്നത്. ഇത് ഉയര്‍ത്തിക്കാട്ടി  ക്യാമ്പയിനും നടത്തുന്നുണ്ട്. എന്നാല്‍ ഞാന്‍ ഈ വിവരം ആദ്യമായാണ് പുറത്തുവിടുന്നത്. ബഗ്‌ദാദിയുടെ ഭാര്യയെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരെപ്പോലെ പറഞ്ഞു നടക്കുന്നില്ല

ബഗ്ദാദിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളെയും തുര്‍ക്കി അടുത്തിടെ പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അമേരിക്ക ബഗ്‌ദാദി യെ വധിച്ചതായി പ്രഖ്യാപിച്ചത്. ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐഎസും സ്ഥിരീകരിച്ചിരുന്നു.

Other News