ഖത്തറില്‍ അതിക്രമിച്ച് കയറിയതിന് രണ്ട് നോര്‍വീജിയന്‍ മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


NOVEMBER 24, 2021, 10:23 PM IST

ദുബൈ: നോര്‍വീജിയന്‍ സ്റ്റേറ്റ് ടെലിവിഷനില്‍ നിന്നുള്ള രണ്ട് മാധ്യമ പ്രവര്‍ത്തകരെ ഖത്തര്‍ സുരക്ഷാ സേന പിടികൂടിയതായി റിപ്പോര്‍ട്ട്. ഇരുവരേയും 30 മണിക്കൂറിലധികം തടഞ്ഞുവെച്ചതായും കുടിയേറ്റ തൊഴിലാളി ക്യാമ്പില്‍ അവര്‍ ശേഖരിച്ച ദൃശ്യങ്ങള്‍ ഇല്ലാതാക്കിയതായും ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അനുമതിയില്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ചിത്രീകരണം നടത്തിയെന്ന ആരോപണമാണ് ഖത്തര്‍ ഉന്നയിച്ചത്. അറസ്റ്റ് ചെയ്തതിന് ശേഷം വിട്ടയച്ച ഇരുവരും പുലര്‍ച്ചെ നോര്‍വേയിലേക്ക് മടങ്ങി. എന്‍ ആര്‍ കെ മാധ്യമ പ്രവര്‍ത്തകരായ ഹാല്‍വര്‍ എകെലാന്‍ഡും ലോക്മാന്‍ ഘോര്‍ബാനിയുമാണ് ഖത്തറില്‍ അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് അംഗീകരിക്കാനാവില്ലെന്നാണ്് നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോയര്‍ പ്രതികരിച്ചത്.

ലോകകപ്പിന് ഒരു വര്‍ഷം ബാ്ക്കിയിരിക്കെ ഖത്തറില്‍ സ്പോര്‍ട്സ് ജേണലിസ്റ്റായ എകെലാന്‍ഡും ഫോട്ടോഗ്രാഫറായ ഘോര്‍ബാനിയും എത്തുകയായിരുന്നു. . തത്സമയ റിപ്പോര്‍ട്ടിനിടെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. 

അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അജ്ഞാത സ്വകാര്യ സ്വത്ത് ഉടമയില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ഖത്തര്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. എകെലാന്‍ഡ് ഒരു ഫിലിം പെര്‍മിറ്റിന് അപേക്ഷിച്ചിട്ടുണ്ടെന്ന് അതില്‍ പറയുന്നു, എന്നാല്‍ അദ്ദേഹം സൈറ്റിലേക്ക് പോകുന്നതിന് അധികൃതര്‍ അനുവാദം നല്കിയിരുന്നില്ല. 

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനും സിനിമ ചെയ്യാനും ഖത്തറില്‍ അനുമതി ആവശ്യമുണ്ട്. 

ഏതാണ്ട് എല്ലാ രാജ്യങ്ങളിലെയും പോലെ അതിക്രമിച്ച് കടക്കുന്നത് ഖത്തരി നിയമത്തിന് വിരുദ്ധമാണ്. ഇക്കാര്യം ് ക്രൂ അംഗങ്ങള്‍ക്ക് ഇത് പൂര്‍ണ്ണമായി അറിയാമായിരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയമം ലംഘിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഖത്തര്‍ നിയമം അനുസരിച്ച് അധികാരികള്‍ ഇല്ലാതാക്കിയെന്നും അറിയിച്ചു. 

തങ്ങളുടെ ക്യാമറ ഉള്‍പ്പെടെയുള്ളവയുമായി പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ എന്‍ ആര്‍ കെയോട് പറഞ്ഞു. നോര്‍വീജിയന്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റുകളും രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷനും മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിനെ വിമര്‍ശിച്ചു.

നോര്‍വീജിയന്‍ മണ്ണില്‍ തിരിച്ചെത്തിയെന്നത് വളരെ നല്ല കാര്യമാണെന്ന് ഓസ്ലോ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എകെലാന്‍ഡ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ദിവസങ്ങളായിരുന്നുവെന്നും ധാരാളം പേര്‍ തങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മുപ്പത്തിരണ്ട് മണിക്കൂര്‍ തടവിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ രാജ്യത്തെ ഖത്തര്‍ അംബാസഡറെ ഓസ്ലോയുടെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചതായി നോര്‍വീജിയന്‍ വാര്‍ത്താ ഏജന്‍സി എന്‍ ടി ബി പിന്നീട് റിപ്പോര്‍ട്ട് ചെയ്തു.

Other News