അബൂദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു. 73 വയസ്സായിരുന്നു.
ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചിച്ച് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 40 ദിവസം ദേശീയ പതാക പകുതി താഴ്ത്തിയാണ് കെട്ടുക. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലും മന്ത്രാലയങ്ങളിലും മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായിരുന്നു അദ്ദേഹം. പിന്‍ഗാമിയെ കുറിച്ച് പ്രഖ്യാപനമുണ്ടായിട്ടില്ല.
വര്‍ഷങ്ങളായി ഔദ്യോഗിക ഫോട്ടോകളിലോ പൊതുപരിപാടികളിലോ അപൂര്‍വ്വമായി മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെടാറുള്ളു. യു എ ഇ സ്ഥാപകന്‍ ശൈഖ് സായിദിന്റെ പിന്‍ഗാമിയായ അദ്ദേഹത്തിന് ഒരു പതിറ്റാണ്ടിന് ശേഷം മസ്തിഷ്കാഘാതമുണ്ടാവുകയായിരുന്നു.
1948ല്‍ ജനിച്ച ശൈഖ് ഖലീഫ യു എ ഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബൂദാബിയുടെ 16-ാമത്തെ ഭരണാധികാരിയുമാണ്. ശൈഖ് സായിദിന്റെ മൂത്തമകനാണ് അദ്ദേഹം.
ലോകത്തിലെ ഏറ്റവും ഉയരം കൂടി ടവറിന് ബുര്‍ജ് ഖലീഫ എന്ന പേര് നല്‍കിയത് അദ്ദേഹത്തോടുള്ള ആദരസൂചകമായാണ്.