നൈജീരിയന്‍ സൈന്യത്തിന്റെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്ര ആരോപണത്തില്‍ അന്വേഷിക്കണമെന്ന് യു എന്‍


DECEMBER 10, 2022, 12:33 AM IST

ജനീവ: നൈജീരിയന്‍ സൈന്യത്തിന്റെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടതായി യു എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് അറിയിച്ചു. 2013 മുതലെങ്കിലും നൈജീരിയന്‍ സൈന്യം രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ രഹസ്യവും നിയമവിരുദ്ധവുമായ ഗര്‍ഭച്ഛിദ്രങ്ങള്‍ നടത്തുന്നതായി റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.ബോക്കോഹറമിന്റെ ഇരകളായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നൈജീരിയന്‍ സൈന്യം നടത്തുന്ന വ്യവസ്ഥാപിതവും നിര്‍ബന്ധിതവുമായ ഗര്‍ഭച്ഛിദ്ര ആരോപണങ്ങളില്‍ സെക്രട്ടറി ജനറല്‍ ശ്രദ്ധവെച്ചതായാണ് യു എന്‍ വക്താവ് സ്റ്റെഫാന്‍ ഡുറാജനിക്ക് റോയിട്ടേഴ്‌സിന് അയച്ച ഇമെയിലില്‍ പറയുന്നത്.ആരോപണങ്ങള്‍ സമഗ്രമായ അന്വേഷണത്തിനും ആവശ്യമെങ്കില്‍ ഉടനടി പരിഹാരത്തിനും ഉത്തരവാദിത്വത്തോടെയുള്ള നടപടികള്‍ക്കും അര്‍ഹമാണെന്നും ഇമെയിലില്‍ പറയുന്നു.എന്നാല്‍ റിപ്പോര്‍ട്ട് ശരിയല്ലെന്നും അതുകൊണ്ടുതന്നെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് നൈജീരിയന്‍ പ്രതിരോധ മേധാവി പറഞ്ഞത്.

Other News