ഈ ​വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണ​ സാ​ധ്യ​ത​യെ​ന്ന്​ യു എ​ന്‍


AUGUST 4, 2019, 3:27 AM IST

ന്യൂ​യോ​ര്‍​ക്ക്​: ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ലോ​ക​ത്ത്​ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു ​എ​ന്‍. ക​ടു​ത്ത തി​രി​ച്ച​ടി​ക​ള്‍ നേ​രി​​ട്ടെ​ങ്കി​ലും ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ ഭീ​ക​ര​ര്‍ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ന്​ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും യു.​ഐക്യരാഷ്ട്ര സഭയുടെ നി​രീ​ക്ഷ​ക സം​ഘം വ്യ​ക്ത​മാ​ക്കി.

ഐ എ​സി​ല്‍ ചേ​രാ​നാ​യി 30,000 വി​ദേ​ശ പൗ​ര​ന്മാ​ര്‍ സി​റി​യ​യി​ലേ​ക്കും ഇ​റാ​ഖി​ലേ​ക്കും മ​റ്റും യാ​ത്ര​ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം ജീ​വ​നോ​ടെ​യു​ണ്ടെ​ന്നും യു ​എ​ന്‍ വ്യ​ക്ത​മാ​ക്കി. കു​റ​ച്ചു​പേ​ര്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി. ചി​ല​ര്‍ അൽ ഖായിദ  പോ​ലു​ള്ള ഭീ​ക​ര സം​ഘ​ട​ന​ക​ളി​ല്‍ ചേ​ര്‍​ന്നു​ക​ഴി​ഞ്ഞു. അ​വ​രി​ല്‍ പ​ല​രും ഭീ​ക​ര നേ​താ​ക്ക​ളാ​യി മാ​റു​ക​യും ചെ​യ്​​തു​വെ​ന്നും യു എ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. 

സി​റി​യ​യി​ലും ഇ​റാ​ഖി​ലും ഐ എ​സി​നെ തു​ര​ത്തി​യ​തി​ന്റെ സ​മാ​ധാ​ന​ത്തി​ലാ​യി​രു​ന്നു പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ള്‍. അ​ല്‍​ ഖായിദ  വീ​ണ്ടും സ​ജീ​വ​മാ​കാ​നൊ​രു​ങ്ങു​ക​യാ​ണെ​ന്ന്​ യു ​എ​ന്‍ അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Other News