സ്‌മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ പൊണ്ണത്തടി മാത്രമല്ല ഹൃദ്രോഗവും അകാലമരണവും 


JULY 29, 2019, 12:49 AM IST

ബൊഗോട്ട:സ്‌മാർട്ട്ഫോൺ അനിയന്ത്രിതമായി ഉപയോഗിച്ചാൽ പൊണ്ണത്തടിക്കു മാത്രമല്ല ഹൃദ്രോഗത്തിനും അകാലമരണത്തിനുംവരെ കാരണമാകുമെന്ന് ഗവേഷണഫലം. കൊളംബിയയിലെ സൈമൺ ബൊളിവർ യൂണിവേഴ്‌സിറ്റിയിൽ ​​ഗവേഷകനായ മിറാരി മാന്റില്ല മോറോണിന്റെ നേത്യത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

സ്‌മാർട്ട്ഫോണിന്റെ അമിത ഉപയോ​ഗം പൊണ്ണത്തടിക്കും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും മറ്റ് ജീവിതശെെലി രോ​ഗങ്ങൾക്കും അകാലമരണത്തിനു തന്നെയും കാരണമാകുമെന്ന് 1,060 വിദ്യാർത്ഥികളിൽ നടത്തിയ ഗവേഷണത്തിലാണ് വ്യക്തമായത്.700 പെൺകുട്ടികളും 360 ആൺകുട്ടികളും പഠനത്തിന്റെ പരിധിയിൽ ഉൾപ്പെട്ടു. 

അഞ്ചുമണിക്കൂറിൽ കൂടുതൽ സ്‍മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ 43 ശതമാനം കൂടുതലാണെന്ന് പഠനഫലം ചൂണ്ടിക്കാട്ടുന്നു.

മധുരപാനീയങ്ങൾ, ഫാസ്റ്റ് ഫുഡ്, എണ്ണപലഹാരങ്ങൾ തുടങ്ങിയവ അമിതമായി കഴിക്കുമ്പോൾ വ്യായാമം ചെയ്യാനുള്ള താൽപര്യം കുറയുന്ന പ്രവണത പ്രകടമാണെന്നും മിറാരി പറയുന്നു. പഠനത്തിൽ 26 ശതമാനം വിദ്യാർത്ഥികളെയാണ് അമിതവണ്ണമുള്ളവരായി കണ്ടെത്തിയത്. 4.6 ശതമാനം വിദ്യാർത്ഥികൾ അഞ്ച് മണിക്കൂറിലധികം സ്‍മാർട്ട്ഫോൺ  ഉപയോ​ഗിക്കുന്നതായി കണ്ടെത്തനായി.

Other News