യെമന്റെ ചോരയിൽ അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും പങ്കെന്ന് യു എന്‍ വിദഗ്‌ധർ 


SEPTEMBER 3, 2019, 10:51 PM IST

ന്യൂയോര്‍ക്ക്: യെമനില്‍ ആക്രമണം നടത്തുന്നതിനായി സൗദി അറേബ്യ-യു എ ഇ സഖ്യത്തിന് ആയുധങ്ങളും ഉപകരണങ്ങളും ഇന്റലിജന്‍സ് സംവിധാനങ്ങളും ഒരുക്കി കൊടുക്കുന്നതിലൂടെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുദ്ധക്കുറ്റത്തില്‍ പങ്കാളികളാകുമെന്ന് യു എന്‍ സമിതി. ഹൂതി വിമതരെ പിന്തുണയ്ക്കുന്ന ഇറാനെ കുറിച്ചും പരാമര്‍ശമുണ്ട്.

യുദ്ധക്കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ 160-ഓളം ആളുകളുടെ പേരുകളടങ്ങിയ രഹസ്യ റിപ്പോര്‍ട്ട് യു എന്‍ മനുഷ്യാവകാശ കമ്മീഷന് സമിതി സമര്‍പ്പിച്ചിട്ടുണ്ട്. യുദ്ധത്തില്‍ പങ്കാളികളായ സൈനിക മേധാവികളും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

യെമനില്‍ യുദ്ധം നടത്തുന്നവര്‍ക്ക് തുടര്‍ച്ചയായി ആയുധങ്ങള്‍ എത്തിച്ച് നല്‍കിയവര്‍ നാലു വര്‍ഷം യുദ്ധം നീട്ടിക്കൊണ്ടു പോയി ജനങ്ങളെ ദുരിതത്തിലാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിന് മുതല്‍ സൗദി യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് നിന്ന ഇന്ധനം നിറച്ച് കൊടുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് അമേരിക്കയാണ് നേതൃത്വം കൊടുക്കുന്നത്.

Other News