ഇറാന്‍ അമേരിക്ക സംഘര്‍ഷത്തിന് എണ്ണപകര്‍ന്ന് അമേരിക്ക ഖത്തറില്‍ പോര്‍ വിമാനങ്ങള്‍ വിന്യസിച്ചു


JUNE 30, 2019, 4:48 PM IST

ദോഹ: ഇറാന്‍ അമേരിക്ക സംഘര്‍ഷത്തിന് എണ്ണപകര്‍ന്ന് അമേരിക്ക ഖത്തറില്‍ പോര്‍ വിമാനങ്ങള്‍ വിന്യസിച്ചു. റഡാറുകളുടെ കണ്ണില്‍ പെടാതെ ലക്ഷ്യത്തിലെത്തി ദൗത്യം നിര്‍വഹിക്കാന്‍ ശേഷിയുള്ള എഫ് 22 സ്റ്റൈല്‍ത്ത് വിമാനങ്ങളാണ് അമേരിക്ക തയ്യാറാക്കിനിര്‍ത്തിയിട്ടുള്ളത്.

അമേരിക്കന്‍ സൈനിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് തങ്ങളുടെ മധ്യപൂര്‍വേഷ്യന്‍ ബെയ്‌സ് ആയ ഖത്തറില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതെന്നാണ് ഇന്ത സംബന്ധിച്ച് യുഎസ് വ്യോമസേനയുടെ സന്‍ട്രല്‍ കമാന്‍ഡ് നല്‍കുന്ന വിശദീകരണം. ഖത്തറിലെ അല്‍ ഉദൈദ് വിമാനത്താവളത്തിനു മുകളില്‍ പറക്കുന്ന യുദ്ധ വിമനങ്ങളുടെ ചിത്രവും യുഎസ് വ്യോമസേന പുറത്തുവിട്ടു.

കഴിഞ്ഞയാഴ്ട യുഎസിന്റെ ആളില്ലാ വിമാനം വ്യോമ പരിധി ലംഘിച്ചുവെന്നാരോപിച്ച് ഇറാന്‍ വെടിവെച്ചുവീഴ്ത്തിയതോടെയാണ് ഇറാനും യുഎശും തമ്മിലുള്ള സംഘര്‍ഷം ആളിക്കത്തിയത്.