റഷ്യയുടെ വാഗ്നര്‍ ഗ്രൂപ്പിനെ ക്രിമിനല്‍ സംഘടന  ആയി  പ്രഖ്യാപിച്ച് അമേരിക്ക; ഉപരോധങ്ങള്‍ ശക്തിപ്പെടുത്തി


JANUARY 21, 2023, 5:04 PM IST

വാഷിംഗ്ടണ്‍ : റഷ്യയുടെ സ്വകാര്യ സൈനിക വിഭാഗമായ വാഗ്നര്‍ ഗ്രൂപ്പിനെ സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തികള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘടന  ആയി അമേരിക്ക പ്രഖ്യാപിച്ചു. പുതിയ സാഹചര്യത്തില്‍ ഉപരോധങ്ങള്‍ ശക്തിപ്പെടുത്തി. വാഗ്നര്‍ ഉയര്‍ത്തുന്ന ഭൂഖണ്ഡാന്തര ഭീഷണി തിരിച്ചറിഞ്ഞതിനാലും, ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലുമാണ് പുതിയ നടപടിയെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

വാഗ്നര്‍ 'വ്യാപകമായ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്ന ഒരു ക്രിമിനല്‍ സംഘടനയാണ്' കിര്‍ബി പറഞ്ഞു. വാഗ്നറെ സഹായിക്കുന്നവരെ തിരിച്ചറിയാനും തടസ്സപ്പെടുത്താനും അവരെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനും പിന്തുടരാനും അമേരിക്ക വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

നവംബര്‍ 18,19 തിയതികളിലായി എടുത്ത ഫോട്ടോഗ്രാഫുകള്‍ റഷ്യന്‍ റെയില്‍ കാറുകള്‍ ഉത്തര കൊറിയയിലേക്ക് പ്രവേശിക്കുന്നതും കാലാള്‍പ്പട റോക്കറ്റുകളും മിസൈലുകളും ഒരു ലോഡ് എടുത്ത് റഷ്യയിലേക്ക് മടങ്ങുന്നതും കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ആയുധ കൈമാറ്റം യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. വാഗ്നറുടെ ഉത്തരകൊറിയന്‍ ബന്ധത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഉത്തരകൊറിയയുടെ ഉപരോധം സംബന്ധിച്ച യൂണിറ്റിന് മുമ്പാകെ അമേരിക്ക സമര്‍പ്പിച്ചിട്ടുണ്ടെന്നും കിര്‍ബി പറഞ്ഞു.

Other News