അഭയാര്‍ത്ഥികള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച്  ഹെയ്ത്തിയിലെ അമേരിക്കന്‍ അംബാസഡര്‍ രാജിവച്ചു


SEPTEMBER 24, 2021, 7:33 AM IST

വാഷിംഗ്ടണ്‍: ഹെയ്ത്തിയില്‍ നിന്നുള്ള അഭയാര്ഥികളോടുള്ള നിഷ്ടൂരമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ഹെയ്ത്തിയിലെ അമേരിക്കന്‍ അംബാസഡര്‍ ഡാനിയല്‍ ഫുട് രാജിവച്ചു.

രാജ്യമാകെ അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്ത രീതിയ്ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ ഉണ്ടായിട്ടുള്ള ഹെയ്ത്തി അംബാസഡറുടെ രാജി ബൈഡന്‍ ഭരണത്തിന് കനത്ത തിരിച്ചടിയാണ്.

'ആയിരക്കണക്കിന് ഹെയ്ത്തിയന്‍ അഭയാര്‍ത്ഥികളെ ബലംപ്രയോഗിച്ച് തിരിച്ചയക്കാനുള്ള ഈ തീരുമാനവും  മനുഷ്യത്വരഹിതവും പ്രതികൂലഫലങ്ങള്‍ മാത്രം സൃഷ്ടിക്കാനുതകുന്നതുമാണെന്ന അംബാസഡര്‍ ഫുട് പറഞ്ഞതായി യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

Other News