ഇസ്രായേലി തീവ്രവാദ കുടിയേറ്റക്കാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്താന്‍ യു എസ്


DECEMBER 1, 2023, 11:21 PM IST

വാഷിംഗ്ടണ്‍: അധിനിവേശ വെസ്റ്റ് ബാങ്കില്‍ പാലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരെ അക്രമം നടത്തുന്ന ഇസ്രായേലി തീവ്രവാദ കുടിയേറ്റക്കാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുതതാന്‍ യു എസ് നീക്കം. ഇക്കാര്യം അമേരിക്ക ഇസ്രായേലിനെ അറിയിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

ഈ വിഷയത്തില്‍ നിങ്ങള്‍ ഈ അഞ്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം 

1. എന്തിനാണ് നിരോധനം?

അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ ബന്ധം വകവയ്ക്കാതെ, വെസ്റ്റ് ബാങ്കിലെ കുടിയേറ്റത്തെ തടയാന്‍ ഇസ്രായേല്‍ വിസമ്മതിച്ചതിന് ശേഷമാണ് തീരുമാനമുണ്ടായത്. 

വെസ്റ്റ്ബാങ്കില്‍ പാലസ്തീനികള്‍ക്കെതിരായ തീവ്രവാദ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രായേല്‍ നേതാക്കളോട് ഊന്നിപ്പറയുന്നതായി ജോ ബൈഡന്‍ നവംബര്‍ 18ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതി. 'തീവ്രവാദികള്‍ക്കെതിരെ വിസ നിരോധനം പുറപ്പെടുവിക്കുന്നത് ഉള്‍പ്പെടെയുള്ള തങ്ങളുടെ സ്വന്തം നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്ക തയ്യാറാണെന്നും വെസ്റ്റ് ബാങ്കില്‍ സാധാരണക്കാരെ ആക്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും അദ്ദേഹത്തിന്റെ യുദ്ധ കാബിനറ്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വെളിപ്പെടുത്താത്ത നിരവധി വ്യക്തികള്‍ക്കെതിരെ യു എസ് ''നടപടിയെടുക്കുമെന്ന്'' അഴരെ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

2. ഇസ്രായേലിന്റേയും പാലസ്തീന്റെയും കാഴ്ചപ്പാടില്‍ 'സെറ്റില്‍മെന്റ്‌സ്'

1948-ല്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായേല്‍ രാഷ്ട്രം നിലവില്‍ വന്നത്. അത് പാലസ്തീനിലെ മുന്‍ ബ്രിട്ടീഷ് അധികാരത്തെ ജൂത, അറബി രാഷ്ട്രമായി വിഭജിച്ചു. കാലക്രമേണ, വിവിധ യുദ്ധങ്ങളിലൂടെയും സൈനിക നടപടികളിലൂടെയും ഇസ്രായേല്‍ 1947ല്‍ തീരുമാനിച്ച രാഷ്ട്രീയ ഭൂപടത്തില്‍ കാര്യമായ മാറ്റം വരുത്തുകയും നിയമപരമായി പാലസ്തീന്‍ രാജ്യത്തിന് അവകാശപ്പെട്ട സുപ്രധാന പ്രദേശം കൈവശപ്പെടുത്തുകയും ചെയ്തു.

1967ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗാസ സ്ട്രിപ്പ് എന്നിവ പിടിച്ചെടുത്തതിന് ശേഷമാണ് സെറ്റില്‍മെന്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അന്നുമുതല്‍, പാലസ്തീന്‍ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

പാലസ്തീനികളുടെ സഞ്ചാരം നിയന്ത്രിക്കുകയും പാലസ്തീന്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് തുരങ്കം വയ്ക്കുകയും ചെയ്യുന്നതിനാല്‍, സെറ്റില്‍മെന്റുകള്‍ ഇസ്രായേലിന്റെ ദേശീയ സുരക്ഷയ്ക്ക് ഒരു ബഫര്‍ ആയി പ്രവര്‍ത്തിക്കുന്നു എന്നതാണ് വാദം.' 

3. സെറ്റില്‍മെന്റുകളുടെ ഇന്നത്തെ അവസ്ഥ എന്താണ്?

ഇപ്പോള്‍ ഇസ്രായേല്‍ ജനസംഖ്യയുടെ ഏകദേശം പത്ത് ശതമാനമായ 700,000-ലധികം ജൂത കുടിയേറ്റക്കാര്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും 279 വാസസ്ഥലങ്ങളില്‍ താമസിക്കുന്നു. ചിലര്‍ മതപരമായ കാരണങ്ങളാല്‍ നീങ്ങുമ്പോള്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യേന കുറഞ്ഞ ജീവിതച്ചെലവും  ഭൂരിഭാഗം കുടിയേറ്റക്കാരും വരുന്ന ഇസ്രായേല്‍ സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങളുമാണ്. 

അക്രമാസക്തമായാണ് ഇസ്രായേല്‍ പാലസ്തീനില്‍ കുടിയേറ്റം നടത്തിയത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഈ അക്രമത്തില്‍ വര്‍ധനവുണ്ടാവുകയും ചെയ്തു. യു എന്‍ കണക്കുകള്‍ പ്രകാരം പാലസ്തീനികള്‍ക്കെതിരെയുള്ള കുടിയേറ്റക്കാരുടെ ആക്രമണങ്ങല്‍ ഇരട്ടിയായെന്നാണ്. 

ഒക്ടോബര്‍ ഏഴിനു മുമ്പ് അധിനിവേശ വെസ്റ്റ്ബാങ്കില്‍ കുടിയേറ്റക്കാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നെങ്കിലും ഒക്ടോബര്‍ ഏഴിന് ശേഷം അവര്‍ക്ക് പച്ചക്കൊടി കിട്ടിയതു പോലെയായെന്ന് പാലസ്തീന്‍ അതോറിറ്റിയുടെ കുടിയേറ്റക്കാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍ ഗസ്സാന്‍ ദഗ്ലാസ് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 

4. ഇസ്രായേലിന്റെ പ്രതികരണം?

യു എസിന്റെ വിസ നിരോധനം സംബന്ധിച്ച് തമനിക്കൊന്നും പറയാനില്ലെന്നാണ് ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് എയ്‌ലോണ്‍ ലെവി റോയിട്ടേഴ്‌സിനോട് പറഞ്ഞത്. എന്നാല്‍ ഏതെങ്കിലും ജാഗ്രതയോ ഗുണ്ടായിസമോ വ്യക്തികളുടെ നിയമം കൈയിലെടുക്കാനുള്ള ശ്രമമോ ഇസ്രായേല്‍ ശക്തമായി അപലപിക്കുന്നതായും പറഞ്ഞു. 

5. നിരോധനം പ്രാബല്യത്തില്‍ വരാന്‍ സാധ്യത എപ്പോള്‍

അടുത്ത ഏതാനും ആഴ്ചകള്‍ക്കകം തന്നെ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 

ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 2021 ജനുവരിയില്‍ ബൈഡന്‍ ഭരണകൂടം അധികാരമേറ്റെടുത്തതിന് ശേഷം ഇസ്രായേലിനെതിരെ സ്വീകരിച്ച ഏറ്റവും പ്രധാനപ്പെട്ട ശാസനയായിരിക്കും ഇത്. 

ആഭ്യന്തരമായി യു എസില്‍ നിരോധനം ചില എതിര്‍പ്പുകള്‍ നേരിടാന്‍ സാധ്യതയുണ്ട്. പല ഇസ്രായേലികുടിയേറ്റക്കാര്‍ക്കും അടുത്ത ബന്ധമുണ്ട്. എന്നാല്‍ യു എസ്- ഇസ്രായേല്‍ ഇരട്ടപൗരത്വമുള്ളവരെ ഇത് ബാധിക്കാന്‍ സാധ്യതയില്ല. 

ഇത്തരമൊരു വിസ നിരോധനം നടപ്പിലാക്കാന്‍ യു എസ് എങ്ങനെ പദ്ധതിയിടുന്നു എന്നത് ഇതുവരെ വ്യക്തമല്ല.

Other News