വാഷിംഗ്ടണ്‍: ഇറാന് വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ആണവ കരാറില്‍ വീണ്ടും ചേരാനോ ചര്‍ച്ചകള്‍ നടത്താനോ അമേരിക്ക തയ്യാറാകൂ എന്ന് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കന്‍.
ഇറാനിയന്‍ ആണവകരാര്‍ എന്ന പേരില്‍ ജനപ്രിയമായ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) ഒബാമ-ബൈഡന് അഡ്മിനിസ്ട്രേഷന്റെ പ്രധാന വിദേശനയ നേട്ടങ്ങളിലൊന്നാണ്. മുന്‍ ട്രംപ് അഡ്മിനിസ്ട്രേഷന് അതില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഇരുരാഷ്ട്രങ്ങള്‍ക്കുമിടയില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചത്.
'ഇറാന്റെ കാര്യത്തില്‍ പ്രസിഡന്റ് (ജോ) ബൈഡന് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജെസിപിഒഎ യിലെ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കാന്‍ തയ്യാറായി ഇറാന് മുന്നോട്ട് വന്നാല്‍ സഖ്യകക്ഷികള്‍ക്കൊപ്പം ഇറാനെയും അംഗീകരിച്ച് ശക്തമായ കരാറുമായി മുന്നോട്ടുപോകാം. അമേരിക്കയുമായുള്ള ബന്ധത്തില്‍ വളിയ വിള്ളലുകള്‍ ഉണ്ടാക്കിയ മറ്റു നിരവധി വിഷയങ്ങളിലും പരിഹാരമുണ്ടാകേണ്ടതുണ്ട്-ബ്ലിങ്കന്‍ പറഞ്ഞു.
എന്നാല്‍ നിലവില്‍ പ്രശ്നപരിഹാരം വളരെ അകലെയാണെന്നും ഇറാന് നിരവധി വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാന് വീണ്ടും പാലിക്കാന്‍ തീരുമാനിച്ചാല്‍ യുഎസ് ഈ വിഷയത്തില്‍ എങ്ങനെ ഇടപെടും എന്നതുമായി ബന്ധപ്പെട്ട്, ഭരണകൂടം ശക്തമായ ഒരു വിദഗ്ധ സംഘത്തെ സൃഷ്ടിക്കുകയും വിഷയത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ കൊണ്ടുവരുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.
''എനിക്ക് വളരെ ശക്തമായി തോന്നുന്ന ഒരു കാര്യം, നമ്മള് ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു പ്രശ്നത്തിലും, കൈകാര്യം ചെയ്യുന്ന പ്രശ്നത്തിലും നമ്മുടെ വിദേശനയവുമായി ഏറ്റുമുട്ടേണ്ടിവരുന്നു, നമ്മള് നിരന്തരം നമ്മളുടെ തന്നെ അനുമാനങ്ങളെയും പരിസരങ്ങളെയും തന്നെ ചോദ്യം ചെയ്യുന്നു എന്നതാണ്. നമ്മള് ഗ്രൂപ്പ് ചിന്തയില്‍ ഏര്‍പ്പെടുന്നില്ല, ആത്മവിമര്‍ശനവും നടത്തുന്നു. നമ്മളെ വിമര്‍ശിക്കുന്നവരില്‍ നിന്നുപോലും ഉചിതമാണെങ്കില്‍ ആ നയങ്ങളോട് യോജിക്കാന്‍ തയ്യാറാണ്-അദ്ദേഹം പറഞ്ഞു.