എഫ്-16 വിമാനങ്ങള്‍ നല്‍കും; പാക്കിസ്ഥാനോടുള്ള വൈറ്റ് ഹൗസ് നിലപാടില്‍ അയവ്‌


JULY 27, 2019, 5:55 PM IST

വാഷിങ്ടണ്‍: സുരക്ഷവിഷയത്തില്‍ സാമ്പത്തികസാഹയം നിര്‍ത്തലാക്കിയ നടപടിയില്‍ മാറ്റമില്ലെങ്കിലും പാക്കിസ്ഥാന് എഫ് -16 വിമാനങ്ങള്‍ കൈമാറുമെന്ന് യു.എസ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ പ്രസിഡന്റ് ട്രമ്പുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. 125 മില്ല്യണ്‍ ഡോളറിന്റെ ഇടപാടാണ് ഇത് സംബന്ധിച്ച് നടക്കുക.

പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം കഴിഞ്ഞവര്‍ഷം ട്രമ്പ് നിറുത്തിവച്ചിരുന്നു. എന്നാല്‍ സാങ്കേതികമായി പിന്തുണ ആവശ്യമുണ്ടെന്ന പാക്കിസ്ഥാന്‍ ആവശ്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ എഫ്-16 കൈമാറാന്‍ പ്രതിരോധമന്ത്രാലയം പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

അതേസമയം കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രമ്പിന്റെ നിര്‍ദ്ദേശം തള്ളിയത് ഇന്ത്യയുമായുള്ള നിലവിലെ ബന്ധത്തെ ബാധിക്കില്ലെന്ന് വൈറ്റ്് ഹൗസ് കൗണ്‍സിലര്‍ കെല്യാനെ കോണ്‍വെ അറിയിച്ചു. ഇന്ത്യയുമായി യു.എസിന് നല്ല ബന്ധമാണുള്ളത്. അതേസമയം കാശ്മീര്‍ വിഷയത്തില്‍ യു.എസ് നിലപാടില്‍ മാറ്റമുണ്ടോ എന്ന ചോദ്യത്തിന് കൗണ്‍സിലര്‍ മറുപടി നല്‍കിയില്ല.

Other News