എം.എസ് വെസ്റ്റര്‍ഡാം ഒടുവില്‍ കംബോഡിയന്‍ തീരമണഞ്ഞു


FEBRUARY 14, 2020, 8:45 AM IST

നോംപെന്‍: കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് തീരത്ത് അടുപ്പിക്കാനുള്ള ആവശ്യം വിവിധ രാജ്യങ്ങള്‍ നിഷേധിച്ച എം.എസ് വെസ്റ്റര്‍ഡാം കപ്പല്‍ ഒടുവില്‍ കംബോഡിയന്‍ തീരമണിഞ്ഞു. കപ്പലിലെ രണ്ടായിരത്തിലധികം യാത്രക്കാര്‍ക്കു വൈറസ് ബാധയുണ്ടെന്നാണ് സംശയം. അതേസമയം, ഇവരില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

1455 യാത്രക്കാരും 802 ജീവനക്കാരുമാണ് എം.എസ് വെസ്റ്റര്‍ഡാമിലുള്ളത്. ജപ്പാന്‍, തായ്‌വാന്‍, ഗുവാം, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണ് കപ്പല്‍ തീരത്തടുപ്പിക്കാന്‍ അനുതമി നിഷേധിച്ചത്. ഇതോടെ രണ്ടാഴ്ചയോളം കപ്പലിനു കടലില്‍തന്നെ കഴിയേണ്ടിവന്നു. ഇന്നലെയാണ് കംബോഡിയയിലെ സിഹനൗക് തുറമുഖത്തു കപ്പല്‍ അടുപ്പിക്കാന്‍ അനുമതി ലഭിച്ചത്. കപ്പലിലെ ജീവനക്കാരും യാത്രക്കാരുമായി 138 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. അതേസമയം, യാത്രക്കാര്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി വൈകും. പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. നടപടികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു കംബോഡിയയിലെ അമേരിക്കന്‍ എംബസി ഇടപെട്ടിട്ടുണ്ട്. ഫെബ്രുവരി ഒ്ന്നിനു ഹോങ്കോങ്ങില്‍നിന്നു പുറപ്പെട്ട വെസ്റ്റര്‍ഡാം ഒമ്പതിനു ഷാങ്ഹായില്‍ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് പല രാജ്യങ്ങളും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കപ്പലിനു യാത്ര റൂട്ടുകള്‍ ഉള്‍പ്പെടെ മാറ്റേണ്ടിവന്നു.

Other News