ലാന്‍ഡിങ്ങിനിടെ പെഗാസസ് വിമാനത്തിന്റെ ടയറിനു തീപിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്


FEBRUARY 17, 2020, 1:12 AM IST

ബര്‍ലിന്‍: ലാന്‍ഡിങ്ങിനിടെ തുര്‍ക്കിയുടെ യാത്രാവിമാനം പെഗാസസ് എയര്‍ലൈന്‍സിന്റെ ടയറിനു തീപിടിച്ചു. ജര്‍മനിയിലെ ഡ്യൂസെല്‍ഡോര്‍ഫ് വിമാനത്താവളത്തിലെ റണ്‍വേയിലായിരുന്നു സംഭവം. 163 യാത്രക്കാരുമായി ഇസ്താബുളില്‍നിന്ന് ജര്‍മനിയിലേക്ക് വരുകയായിരുന്നു പെഗാസസ്. പൈലറ്റിന്റെ നിര്‍ദേശപ്രകാരം യാത്രക്കാര്‍ എമര്‍ജന്‍സി വാതിലിലൂടെ ഉടന്‍ പുറത്തിറങ്ങി. അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ ഉടനെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

ഈമാസം രണ്ടാം തവണയാണ് പെഗാസസ് അപകടത്തില്‍പ്പെടുന്നത്. ഏഴിനു ഈസ്താംബൂള്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം മൂന്നു കഷണമായി പിളര്‍ന്നശേഷം തീപിടിച്ചിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 183 യാത്രക്കാരില്‍ മൂന്നു പേര്‍ മരിക്കുകയും 179 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Other News