ഇന്ന് ലോക ആരോഗ്യദിനം


APRIL 7, 2021, 6:35 AM IST

വാഷിംഗ്ടണ്‍: ഏപ്രില്‍ 7 ലോക ആരോഗ്യദിനം, ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനത്തെയാണ് എല്ലാവര്‍ഷവും ലോക ആരോഗ്യദിനമായി ആചരിക്കുന്നത്

1948ല്‍ വിളിച്ചുചേര്‍ക്കപ്പെട്ട ലോകാര്യഗ്യ സംഘടന 1950 മുതല്‍ ഈദിവസത്തെ ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു.

ഇതിനായി ഓരോ വര്‍ഷവും ഓരോ മുദ്രാവാക്യങ്ങളാണ് സ്വീകരിക്കുക. ഇതില്‍ ആഗോള പോളിയോ നിര്‍മാര്‍ജനം, റോഡ്‌സുരക്ഷ തുടങ്ങിയവവരെ ഉള്‍പ്പെടുന്നു. ഈ ദിവസം ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മറ്റെന്തെങ്കിലും കൂടി ചെയ്യാം.. ഭക്ഷണക്രമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുകയോ വൈവിദ്യമാര്‍ന്ന വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്യാം.

എന്നാല്‍ ഇത് ഈ ഒരുദിവസം മാത്രമല്ല, ഇനിയങ്ങോട്ടുള്ള നമ്മുടെ ജീവിതത്തില്‍ തുടരുകതന്നെ വേണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഒപ്പം ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ട ഈ കോവിഡ് കാലത്ത് ആരോഗ്യ പരിപാലനത്തിനാവശ്യമായ സന്ദേശങ്ങ കൂടുതല്‍ പ്രചരിപ്പിക്കാനുമാണ് സംഘടന ആഹ്വാനം ചെയ്യുന്നത്.

'കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും ആരോഗ്യത്തെ രക്ഷിക്കാം, ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കുക' എന്നതാണ് 2021ലെ മുദ്രാവാക്യം. ലോകത്തെ നഴ്‌സുമാരെ സഹായിക്കാം എന്നതായിരുന്നു 2020ലെ മുദ്രാവാക്യം..

Other News