ഇറാന്‍-ഗള്‍ഫ് സംഘര്‍ഷം: പാട്രിയറ്റ് മിസൈല്‍ സംവിധാനങ്ങളുമായി യുഎസ് യുദ്ധക്കപ്പല്‍ ഗള്‍ഫിലേക്ക് പുറപ്പെട്ടു


MAY 11, 2019, 4:59 PM IST

യുഎഇ: ഇറാനും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ യുദ്ധ സന്നാഹവുമായി യുഎസ് സേന.യുഎസ് നിര്‍മിത പാട്രിയറ്റ് മിസൈലുകളും മിസൈല്‍ ലോഞ്ചറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളുമായി യുഎസിന്റെ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണ്‍ മിഡില്‍ ഈസ്റ്റിലേക്ക് പുറപ്പെട്ടു. 


യുഎസ്എസ് എബ്രഹാം ലിങ്കണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പും ഗള്‍ഫിലേക്ക് ഉടന്‍ എത്തിച്ചേരും. യുഎസ് ബി -52 ബോംബറുകള്‍ ഖത്തറിലെ എയര്‍ബേസില്‍ എത്തിയിട്ടുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു.

Other News