മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ 350-ാമത് ഗ്ലോബല്‍ ഷോറൂം ഇല്ലിനോയിയിലെ നാപ്പര്‍വില്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ 350-ാമത് ഗ്ലോബല്‍ ഷോറൂം ഇല്ലിനോയിയിലെ നാപ്പര്‍വില്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു


ഇല്ലിനോയ്: ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ യു എസിലെ നാലാമത്തെ ഷോറൂം ഇല്ലിനോയിയിലെ നേപ്പര്‍വില്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ബ്രാന്‍ഡിന്റെ വടക്കേ അമേരിക്കയിലെ ഷോറൂമുകളുടെ എണ്ണം അഞ്ചായും ആഗോള തലത്തിലെ ഷോറൂമുകളുടെ എണ്ണം 350 ആയും ഉയര്‍ന്നു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന് നിലവില്‍ യു എസ് എ, കാനഡ, യു കെ, ഓസ്‌ട്രേലിയ, ഇന്ത്യ, യു എ ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, കെ എസ് എ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വിപുലമായ റീട്ടെയില്‍ സാന്നിധ്യമുണ്ട്. 

ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, പട്ടേല്‍ ബ്രദേര്‍സിലെ രാകേഷ് പട്ടേല്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ നോര്‍ത്ത് അമേരിക്ക ഓപ്പറേഷന്‍സ് പ്രസിഡന്റ് ജോസഫ് ഈപ്പന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൂടാതെ കമ്മ്യൂണിറ്റി നേതാക്കള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിലെ മാനേജ്‌മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.  

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ 350-ാമത് ഗ്ലോബല്‍ ഷോറൂം യു എസ് എയില്‍ ആരംഭിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ഇത് അന്താരാഷ്ട്ര ജ്വല്ലറി രംഗത്തെ ബ്രാന്‍ഡിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണ്. നേപ്പര്‍വില്ലെ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഷോറൂം മികച്ച ജ്വല്ലറി പര്‍ച്ചേസ് അനുഭവം സ്മ്മാനിക്കുമെന്നുറപ്പാണ്. 

നേപ്പര്‍വില്ലിലെ പട്ടേല്‍ പ്ലാസയില്‍ 6,400 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ഷോറൂമില്‍ സ്വര്‍ണ്ണം, വജ്രം, അമൂല്ല്യ രത്‌നാഭരണങ്ങള്‍ എന്നിവയിലെ 25 എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡുകളിലായി 30,000 ഡിസൈനുകളടങ്ങിയ ശേഖരങ്ങളുണ്ട്. ഒക്കേഷനല്‍ വെയര്‍, ഡെയ്ലി വെയര്‍, ഓഫീസ് വെയര്‍ എന്നിവയ്‌ക്കൊപ്പം വിപുലമായ ബ്രൈഡല്‍ ആഭരണങ്ങളും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. ഷിക്കാഗോ, ന്യൂജേഴ്സി, ഡാലസ് എന്നിവിടങ്ങളിലാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ യു എസിലെ മറ്റ് മൂന്നു ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. 

യു എസ് എയില്‍ മലബാര്‍ ഗോള്‍ഡിന്റെ നാലാമത്തെ ഷോറൂം ആരംഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രവാസികളുടെ വലിയൊരു വിഭാഗം അധിവസിക്കുന്ന യു എസ് എയില്‍ ഇന്ത്യന്‍ ആഭരണങ്ങളുടെ കലാവൈഭവത്തെ ആസ്വദിക്കുന്ന ഉപഭോക്താക്കളുടെ ഇടയിലേക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുവാനുള്ള അവസരമാണ് പുതിയ ഷോറൂമിലുടെ സാധ്യമാകുന്നത്. വടക്കേ അമേരിക്കയിലെ ഭാവി സംരംഭങ്ങളില്‍ ലോസ് ഏഞ്ചല്‍സ്, അറ്റ്ലാന്റ, സാന്‍ ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍, ഓസ്റ്റിന്‍, ടാമ്പ, വിര്‍ജീനിയ എന്നിവിടങ്ങളിലേക്കും കാനഡയിലുളള ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട എന്നിവിടങ്ങളിലും വിപുലീകരണ പദ്ധതികളുണ്ടെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി. 


ഇല്ലിനോയിയിലെ ജ്വല്ലറി പ്രേമികള്‍ക്ക് സവിശേഷമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം പ്രദാനം ചെയ്യുന്ന പുതിയ ഷോറൂമില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ വിദഗ്ധരായ ഡിസൈനര്‍മാരുടെയും കരകൗശല വിദഗ്ധരുടെയും സഹായത്തോടെ കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈനിങ്ങ് സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 

മേഖലയില്‍ അഞ്ച് ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ വടക്കേ അമേരിക്കയിലെ വിജയപ്രയാണം പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ത്യന്‍ നിര്‍മ്മിത ആഭരണങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡാണ് വ്യക്തമാക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ പി അബ്ദുല്‍ സലാം പറഞ്ഞു.