ഗു- ക്ലീന്‍ യു.എ.സര്‍ട്ടിഫിക്കറ്റില്‍ സെന്‍സര്‍ ചെയ്യപ്പെട്ടു

ഗു-  ക്ലീന്‍ യു.എ.സര്‍ട്ടിഫിക്കറ്റില്‍  സെന്‍സര്‍ ചെയ്യപ്പെട്ടു


മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച് മനു രാധാകൃഷ്ണന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഗു എന്ന ചിത്രം ക്ലീന്‍ യു.എ.സര്‍ട്ടിഫിക്കറ്റോടെ സെന്‍സര്‍ ചെയ്യപ്പെട്ടു.
ഹൊറര്‍ പശ്ചാത്തലത്തിലൂടെ ഒരു സൂപ്പര്‍ നാച്വറല്‍ ചിത്രമായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
പ്രധാനമായും കുട്ടികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പോന്ന ഒരു ക്‌ളീന്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രം.

സൈജുക്കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരഞ്ജ് മണിയന്‍ പിള്ള രാജു, അശ്വതി മനോഹരന്‍, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍, ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ, അനീന ആഞ്ചലാ, ഗോപികാ റാണി എന്നിവരും ബാലതാരങ്ങളായ ആല്‍വിന്‍, മുകുന്ദ്, പ്രയാന്‍ പ്രജേഷ്, ആദ്യാഅമിത്, അഭിജിത് രഞ്ജിത്ത് എന്നിവരും പ്രധാന വേഷത്തിലെഭിനയിക്കുന്നു.

ഗാനങ്ങള്‍: ബിനോയ്കൃഷ്ണന്‍.
സംഗീതം. ജോനാഥന്‍ ബ്രൂസ്,
ഛായാഗ്ഹണം - ചന്ദ്രകാന്ത് മാധവന്‍.
എഡിറ്റിംഗ് - വിനയന്‍.
മേക്കപ്പ് - പ്രദീപ് രംഗന്‍
കോസ്റ്റ്യം -ഡിസൈന്‍ --ദിവ്യാ ജോബി -
കലാസംവിധാനം - ത്യാഗു .
പ്രൊഡക്ഷന്‍ മാനേജര്‍ - കുര്യന്‍ ജോസഫ്
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് -ഹരി കാട്ടാക്കട:
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുരുകന്‍.എസ്.
മെയ് പതിനേഴിന്
ഫിയോക് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി
ക്കുന്നു.

വാഴൂര്‍ ജോസ്.
ഫോട്ടോ - രാഹുല്‍ രാജ്. ആര്‍