രജപുത്ര - തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ ശോഭന നായിക

രജപുത്ര - തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ ശോഭന നായിക


മലയാള സിനിമയിലെ ഏറെ ആകര്‍ഷക കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍ - ശോഭനയുടേത്.
ഏറെ ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുന്നു
മോഹന്‍ലാലിനെ നായകനാക്കി
രജപുത്ര വിഷ്യല്‍ മീഡിയായുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശോഭന നായികയായി എത്തുന്നത്.
സുരേഷ് ഗോപി, ദുല്‍ക്കര്‍ സല്‍മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വരന്മാരെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭന യുടേതായി എത്തിയ കഴിഞ്ഞ ചിത്രം.
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യമുള്ള ചിത്രമാണിത്.
വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്ര ത്തിന് തൊണ്ണൂറു ദിവസത്തെ ചിത്രീകരണമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ഏപ്രില്‍ ഇരുപത്തിരണ്ടിന് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു.

വാഴൂര്‍ ജോസ്.