സഞ്ജു സാംസണ് ഐ സി സി പുരസ്‌ക്കാരം

സഞ്ജു സാംസണ് ഐ സി സി പുരസ്‌ക്കാരം


ന്യൂഡല്‍ഹി: ഇന്ത്യ ജേതാക്കളായ 2026ലെ ടി20 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണെ തേടി ഐ സി സി പുരസ്‌കാരം. മാര്‍ച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലെയര്‍ ഓഫ് മണ്‍ത് പുരസ്‌കാരത്തിനാണ് സഞ്ജു അര്‍ഹനായത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ദക്ഷിണാഫ്രിക്കന്‍ താരം കോണര്‍ എസ്റ്റര്‍ഹൂയിസനെയും പിന്തള്ളിയാണ് സഞ്ജുവിന്റെ നേട്ടം.

ലോകകപ്പില്‍ 80.25 ബാറ്റിങ് ശരാശരിയില്‍ 321 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 മത്സരത്തില്‍ 97 റണ്‍സും ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലില്‍ 89 റണ്‍സും ഫൈനലില്‍ 89 റണ്‍സും സഞ്ജു അടിച്ചെടുത്തിരുന്നു. പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സഞ്ജു പ്രതികരിച്ചു.