ട്രൂഡോയെ ഭ്രാന്തനെന്ന് വിളിച്ചു; പൊയിലിവറിന് താത്ക്കാലിക പുറത്താക്കല്‍

ട്രൂഡോയെ ഭ്രാന്തനെന്ന് വിളിച്ചു; പൊയിലിവറിന് താത്ക്കാലിക പുറത്താക്കല്‍


ടൊറന്റോ: പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ ഭ്രാന്തനെന്ന് വിളിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ ഹൗസ് ഓഫ് കോമണ്‍സില്‍ നിന്ന് പുറത്താക്കി.

അമിത ഡോസുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമത്തില്‍ ചില  മരുന്നുകളുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കൊളംബിയയിലെ നീക്കങ്ങളെ പിന്തുണച്ചതിന് ട്രൂഡോയെ കണ്‍സര്‍വേറ്റീവ് നേതാവായ പിയറി പൊയിലീവര്‍ വിമര്‍ശിച്ചതോടെയാണ് സംഭവം ആരംഭിച്ചത്.

''ഈ ഭ്രാന്തന്‍ പ്രധാനമന്ത്രിയുടെ ഭ്രാന്തന്‍ നയം ഞങ്ങള്‍ എപ്പോഴാണ് അവസാനിപ്പിക്കുക?'' ഹൗസ് ഓഫ് കോമണ്‍സില്‍ അദ്ദേഹം ട്രൂഡോയോട് ചോദിച്ചു.

ഈ അഭിപ്രായം പാര്‍ലമെന്ററി വിരുദ്ധവും അസ്വീകാര്യവുമാണെന്ന് ലിബറല്‍ സ്പീക്കര്‍ ഗ്രെഗ് ഫെര്‍ഗസ് പറഞ്ഞു. അത് പിന്‍വലിക്കാന്‍ നാല് തവണ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഓരോ അവസരത്തിലും പൊയിലിവര്‍ നിരസിച്ചു. പകരം താന്‍ തീവ്രവാദി എന്ന വാക്ക് ഉപയോഗിക്കുമെന്ന് പറഞ്ഞു.

സ്പീക്കറുടെ അധികാരത്തെ അവഗണിക്കുകയാണ് പൊയിലിവറെന്ന് ഫെര്‍ഗസ് പറഞ്ഞു. മാത്രമല്ല ദിവസത്തിലെ ബാക്കി സമയത്ത് സഭയുടെ സിറ്റിംഗില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

തന്റെ നിയമസഭാംഗങ്ങള്‍ക്കൊപ്പം ചേംബര്‍ വിട്ടുപോയ പൊയ്ലിവര്‍ പിന്നീട് മയക്കുമരുന്നിനെക്കുറിച്ചുള്ള ട്രൂഡോയുടെ നിലപാടിനെതിരായ ആക്രമണം ആവര്‍ത്തിച്ചു.

''ഇത് ഒരു ഭ്രാന്തന്‍ പ്രധാനമന്ത്രിയുടെ ജീവിതത്തെ നശിപ്പിക്കുന്ന ഒരു ഭ്രാന്തന്‍ നയമാണ്,'' അദ്ദേഹം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.