ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷം നൈല്‍സിലുള്ള ഗോള്‍ഫ് മെയ്‌നി പാര്‍ക്ക് ഡിസ്ട്രിക് ഓഡിറ്റോറിയത്തില്‍ നടന്നു.
ശ്രേയ മഹേഷിന്റെ ഈശ്വര പ്രാര്‍ഥനയോടുകൂടി ആരംഭിച്ച ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് അരവിന്ദ് പിള്ള സ്വാഗതം പറഞ്ഞു. ചന്ദ്രന്‍ പിള്ള വിഷുക്കൈനീട്ടം നല്‍കി. സതീശന്‍ നായര്‍ വിഷുവിന്റെ പ്രത്യേകതകളെ കുറിച്ച് സംസാരിച്ചു.
സെറാഫിന്‍ ബിനോയിയുടെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങള്‍, ശ്രേയാ മഹേഷിന്റെ ഗാനങ്ങള്‍, മഞ്ജുപിള്ളയുടെ ഗാനാലാപനം, ദീപു നായരും ധന്യ ദീപുവും ആലപിച്ച ഗാനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി.
വിവിധ പരിപാടികള്‍ക്ക് രഘു നായര്‍, ദീപക് നായര്‍, രാജഗോപാലന്‍ നായര്‍, പ്രസാദ് പിള്ള, അജി പിള്ള, ജിതേന്ദ്ര കൈമള്‍, ചന്ദ്രന്‍ പിള്ള, സുരേഷ് ബാലചന്ദ്രന്‍, ഗോപാല്‍ തുപ്പലിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദീപു നായര്‍ ചടങ്ങില്‍ എം സിയായിരുന്നു. മഹേഷ് കൃഷ്ണന്‍ നന്ദി പറഞ്ഞു. വിഷു സദ്യ ഒരുക്കിയിരുന്നു.