ഒറിഗോണില്‍ 18,000 സാല്‍മണ്‍ മത്സ്യങ്ങളെ കൊന്നൊടുക്കി, കുറ്റവാളി കോടിക്കണക്കിന് ഡോളര്‍ പിഴയൊടുക്കേണ്ടി വരും

ഒറിഗോണില്‍ 18,000 സാല്‍മണ്‍ മത്സ്യങ്ങളെ കൊന്നൊടുക്കി, കുറ്റവാളി കോടിക്കണക്കിന് ഡോളര്‍ പിഴയൊടുക്കേണ്ടി വരും


ഒറിഗോണ്‍: ഡഗ്ലസ് കൗണ്ടിയിലെ ഒരു ഹാച്ചറിയില്‍ 18,000 ത്തോളം വരുന്ന ചിനൂക്ക് സാല്‍മണ്‍ മത്സ്യങ്ങളെ ടാങ്കിലേക്ക് ബ്ലീച്ച് ഒഴിച്ച് കൊന്ന സംഭവത്തില്‍ ഒറിഗോണില്‍ നിന്നുള്ള ഒരാള്‍ പിടിയില്‍.

ജോഷ്വ ഹെക്കത്തോണ്‍ എന്ന മനുഷ്യനെതിരെയാണ് ഒറിഗണ്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റ് കേസെടുത്തത്.  ഇയാളെ സംശയകരമായ സാചര്യത്തില്‍ ഹാച്ചറിക്ക് സമീപം കണ്ടെത്തിരുന്നു. 'വസ്തുവില്‍ അതിക്രമിച്ച് കടക്കുകയും ഒരു സംഭരണ സ്ഥലത്ത് പ്രവേശിച്ച് കെമിക്കല്‍ കുപ്പി കൈകാര്യം ചെയ്യുകയും ചെയ്തു' എന്നും പ്രതി കുറ്റസമ്മതം നടത്തി.

സംരക്ഷിത ഇനത്തില്‍ പെട്ട മത്സ്യങ്ങളാണ് നശിപ്പിക്കപ്പെട്ടത്. 'ഗുരുതരമായ വേട്ടയാടല്‍ സംഭവം' എന്നാണ് പോലീസ് ഇതിനെക്കുറിച്ച് പറയുന്നത്. മാത്രമല്ല, സന്നദ്ധ സേവകര്‍ നടത്തുന്ന ഹാച്ചറിയിലാണ് മത്സ്യങ്ങളെകൂട്ടത്തോടെ കൊന്നൊടുക്കിയത്.

'ഹാച്ചറി കെട്ടിടത്തിലേക്ക് ആരോ അതിക്രമിച്ച് കടന്നുകയറി, മത്സ്യങ്ങളെ സൂക്ഷിച്ചിരുന്ന ടാങ്കില്‍ രാസ ദ്രാവകം ഒഴിച്ചു എന്ന് പറഞ്ഞ് ഏപ്രില്‍ 22-ന് പോലീസിനെ ഫോണ്‍ വിളിച്ച് അറിയിച്ചതോടെയാണ് പരിശോധന നടത്തിയത്.

ഭവനഭേദനം, ക്രിമിനല്‍ അതിക്രമം, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഹെക്കത്തോണ്‍ അറസ്റ്റിലായത്. വേട്ടയാടല്‍ ചാര്‍ജുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറയുന്നു. വേട്ടയുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ വരാന്‍ സാധ്യതയുണ്ട്.

'അധികം സാല്‍മണുകള്‍ കൊല്ലപ്പെടുന്നതിനാല്‍, വസ്തുവിലെ നശീകരണവും കാര്യമായ വേട്ടയാടല്‍ സംഭവവും പരിഹരിക്കാന്‍ ഡിസിഎസ്ഒ ഒറിഗണ്‍ സ്റ്റേറ്റ് പോലീസ് (ഒഎസ്പി) ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിവിഷനുമായി കേസ് പ്രവര്‍ത്തിക്കുന്നു,' ഒഎസ്പി സാര്‍ജന്റ് ലെവി ഹാരിസ് പ്രസ്താവനയില്‍ പറഞ്ഞു.

ദശലക്ഷക്കണക്കിന് ഡോളര്‍ പിഴചുമത്താവുന്ന ചാര്‍ജുകളാണ് കുറ്റാരോപിതനുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്.