സ്വവര്‍ഗ്ഗാനുരാഗ വൈദികരെ നിയമിക്കുന്നതിനുള്ള ദീര്‍ഘകാല നിരോധനം യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് നീക്കംചെയ്തു

സ്വവര്‍ഗ്ഗാനുരാഗ വൈദികരെ നിയമിക്കുന്നതിനുള്ള ദീര്‍ഘകാല നിരോധനം യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് നീക്കംചെയ്തു


ഷാര്‍ലറ്റ് (നോര്‍ത്ത് കരോലിന): യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച് സ്വവര്‍ഗ്ഗാനുരാഗ വൈദികരെ നിയമിക്കുന്നതിനുള്ള ദീര്‍ഘകാല നിരോധനം നീക്കം ചെയ്തു. അടുത്ത വര്‍ഷങ്ങളിലായി അമേരിക്കയിലെ നാലിലൊന്ന് സഭകള്‍ വിട്ടുപോകാന്‍ പ്രേരിപ്പിച്ചതും  പ്രായോഗികമായി നടപ്പാക്കാന്‍ പ്രയാസമുള്ളതുമായ ഒരു നയത്തില്‍ നിന്നുള്ള ഔദ്യോഗിക മാറ്റത്തിനാണ് വഴിതുറന്നത്.

പകര്‍ച്ചവ്യാധി കാരണം 2019 ന് ശേഷം നീണ്ട കാലതാമസത്തിനു ശേഷം ആദ്യമായാണ് മെത്തഡിസ്റ്റ് നേതാക്കള്‍ 2024 മെയ് 1 ന് ബുധനാഴ്ച യോഗം ചേരുന്നത്. 40 വര്‍ഷം പഴക്കമുള്ള 'സ്വയം പ്രാക്ടീസ് ചെയ്യുന്ന സ്വവര്‍ഗാനുരാഗികളുടെ' നിരോധനം അസാധുവാക്കിയത് കമ്മറ്റിയില്‍ ഇതിനകം ശക്തമായ പിന്തുണ ലഭിച്ച നടപടികളുടെ ഒരു പാക്കേജില്‍ കാര്യമായ ചര്‍ച്ചകളൊന്നും ഉണ്ടായില്ല.

നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ യോഗം ചേര്‍ന്ന പ്രതിനിധികള്‍, സ്വവര്‍ഗ വിവാഹങ്ങള്‍ നടത്തിയതിന് (അല്ലെങ്കില്‍ നടത്താന്‍ വിസമ്മതിക്കുന്ന) പുരോഹിതന്മാരെയോ പള്ളികളെയോ ശിക്ഷിക്കുന്നതില്‍ നിന്ന് പ്രാദേശിക നേതാക്കളെ വിലക്കാനും വോട്ട് ചെയ്തു. എല്‍.ജി.ബി.ടി.ക്യു വിഭാഗങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന സ്ഥിരീകരിക്കുന്ന കൂടുതല്‍ വോട്ടെടുപ്പുകള്‍ വെള്ളിയാഴ്ച യോഗം പിരിയുന്നതിന് മുമ്പ് ഉണ്ാകുമെന്നാണ് വൈദികരും സഭകളും പ്രതീക്ഷിക്കുന്നത്.