ട്രംപിന് 9000 ഡോളര്‍ പിഴ

ട്രംപിന് 9000 ഡോളര്‍ പിഴ


വാഷിംഗ്ടണ്‍: കോടതിയെ അവഹേളിക്കുകയും സാക്ഷികളേയും ജൂറിയേയും ആവര്‍ത്തിച്ച് ആക്രമിക്കുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപിന് 9000 ഡോളര്‍ പിഴ ചുമത്തി. മാന്‍ഹട്ടന്‍ ക്രിമിനല്‍ വിചാരണയിലെ സാക്ഷികളെയും ജൂറിമാരെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ്.

ട്രംപിന്റെ ക്രിമിനല്‍ വിചാരണയില്‍ കഴിഞ്ഞ മാസം പ്രോസിക്യൂട്ടര്‍മാര്‍ ജഡ്ജിയോട് 10,000 ഡോളര്‍ പിഴ ചുമത്താനാണ് ആവശ്യപ്പെട്ടത്. 10 പോസ്റ്റുകള്‍ക്ക് 1,000 ഡോളര്‍ വീതമാണ് പിഴ ആവശ്യപ്പെട്ടത്.  ഇതില്‍ ഒമ്പത് പോസ്റ്റുകള്‍ക്കാണ് ജഡ്ജി ട്രംപിന് പിഴ ചുമത്തിയത്.

മെയ് മൂന്ന് വെള്ളിയാഴ്ചയ്ക്കുള്ളില്‍ പണം നല്‍കാനും ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ നിന്ന് ഏഴ് കുറ്റകരമായ പോസ്റ്റുകളും ഉച്ചയ്ക്ക് 2:15ന് തന്റെ പ്രചാരണ വെബ്സൈറ്റില്‍ നിന്ന് രണ്ട് പോസ്റ്റുകളും നീക്കം ചെയ്യാനും ട്രംപിനോട് ഉത്തരവിട്ടു. 

നിയമപരമായ ഉത്തരവുകളുടെ തുടര്‍ച്ചയായ മനഃപൂര്‍വ്വമായ ലംഘനങ്ങള്‍ കോടതി വെച്ചുപൊറുപ്പിക്കില്ലെന്നും സാഹചര്യങ്ങള്‍ക്കനുസൃതമായി ആവശ്യവും ഉചിതവുമെങ്കില്‍ തടവുശിക്ഷ നല്‍കുമെന്നും ജഡ്ജി മെര്‍ച്ചന്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കി.