പത്ത് സമ്പന്ന രാജ്യങ്ങളില്‍ എട്ടാം സ്ഥാനം യു എസിന്

പത്ത് സമ്പന്ന രാജ്യങ്ങളില്‍ എട്ടാം സ്ഥാനം യു എസിന്


വാഷിംഗ്ടണ്‍: പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളില്‍ യു എസിന് ആറാം സ്ഥാനം. 

പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിക്ക് (പി പി പി) ക്രമീകരിച്ച പ്രതിശീര്‍ഷ ജി ഡി പിയെ അടിസ്ഥാനമാക്കി ആഗോള സമ്പത്ത് വിലയിരുത്തുന്നതാണ് റിപ്പോര്‍ട്ട്. 

140,312 ഡോളര്‍ പ്രതിശീര്‍ഷ ജി ഡി പിയുമായി ലക്‌സംബര്‍ഗും 117,988 ഡോളറുമായി അയര്‍ലന്‍ഡും 110,251 ഡോളറുമായി സ്വിറ്റ്‌സര്‍ലന്‍ഡും 102,465 ഡോളറുമായി നോര്‍വെയും 91,733 ഡോളറുമായി സിംഗപ്പൂരും ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി. 

87,875 ഡോളറുമായി ഐസ്ലാന്‍ഡ് ആറാം സ്ഥാനത്തും 84,906 ഡോളറുമായി ഖത്തര്‍ ഏഴാം സ്ഥാനത്തും തുടര്‍ന്ന് 83,066 ഡോളറുമായി അമേരിക്കയും 72,940 ഡോളറുമായി ഡെന്‍മാര്‍ക്ക്, 70,135 ഡോളറിന്റെ പ്രതിശീര്‍ഷ ജി ഡി പിയുമായി മക്കാവോ എസ് എ ആര്‍ പട്ടികയില്‍ പത്താം സ്ഥാനത്താണ്.