തിരുവനന്തപുരം: യു എ ഇയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തു നിന്നുമുള്ള നാലു വിമാനങ്ങള്‍ കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ, എയര്‍ അറേബ്യ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.
ഏറ്റവും അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ വിമാനത്താവളത്തിലേക്ക് വരേണ്ടതുള്ളുവെന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുകയും വഴി തിരിച്ചു വിടുകയുമാണ്.
വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ അഞ്ഞൂറോളം വിമാനങ്ങളാണ് റദ്ദാക്കുയോ വഴി തിരിച്ചു വിടുകയോ ചെയ്തിരിക്കുന്നത്. പല വിമാനങ്ങളും വളരെ വൈകുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ദുബായിലേക്കുള്ള 15 വിമാനങ്ങളാണ് ഇതു വരെ റദ്ദാക്കിയിരിക്കുന്നത്. ദുബായില്‍ നിന്നും ഇന്ത്യയിലേക്കുള്ള 13 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ദുബായില്‍ നിന്ന് യാത്ര തിരിക്കുന്ന വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ല.